Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പാർവതിയുടെ നീരീക്ഷണം കേട്ടിട്ട് എഴുന്നേറ്റ് നിന്ന് കൂവാനാണ് തോന്നിയത്; ചാനലുകളിലിരുന്ന് വാചകമടിക്കാന്‍ എല്ലാവര്‍ക്കും കഴിയും: നിര്‍മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

21 DECEMBER 2017 03:43 PM IST
മലയാളി വാര്‍ത്ത

നടി പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കളക്ടീവിനും എതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടരുകയാണ്. പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തിനോടുള്ള എതിര്‍ശബ്ദങ്ങള്‍ എന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ കടന്നിരിക്കുന്നു. വ്യക്തിപരമായ അപമാനിക്കലും തെറിവിളിയും കൊലവിളിയുമൊക്കെയായി കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്.സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍ പാര്‍വതി തയ്യാറാകാതിരുന്നതായി നിര്‍മാതാവ് വെളിപ്പെടുത്തുന്നു.

ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന ചിത്രമായിട്ടും സംവിധാനം ചെയ്യുന്നത് ഒരു സീനിയര്‍ ഡയറക്ടറായത് കൊണ്ടും ബജറ്റ് കുറവായത് കൊണ്ടും ഗ്ലാമര്‍ കുറവായത് കൊണ്ടും പാര്‍വതി ആ ചിത്രത്തില്‍ അഭിനയിച്ചില്ലെന്ന് അഷ്‌റഫ് ബെഡി കുറ്റപ്പെടുത്തി. വിഎം വിനു സംവിധാനം ചെയ്ത് ഭാമയും റഹ്മാനും അഭിനയിച്ച മറുപടി എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് പാര്‍വതിയെ ആയിരുന്നു. എന്നാല്‍, താരം അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 11 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടത് ഉണ്ടായിരുന്നു എന്നും ചാനലുകളിലും അഭിമുഖങ്ങളിലും ഇരുന്ന് വാചകമടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ടെന്നും ബെഡി പറഞ്ഞു.

ബെഡിയുടെ കുറിപ്പ്:

പാര്‍വതി മാഡത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് തന്നെ തുടങ്ങാം; ഓര്‍മയുണ്ടോ മാഡം ഈ മുഖം. ഓര്‍മ കാണില്ല. അതുകൊണ്ട് പേരു പറയാം. ഞാന്‍ അഷ്‌റഫ് ബെഡി. ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഒന്നര വര്‍ഷം മുന്‍പ് ഞാനും വി.എം.വിനു എന്ന സംവിധായകനും കൂടി പാര്‍വതി മാഡത്തിനെ കാണാന്‍ എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വന്നിരുന്നു. കാണാന്‍ എന്നു പറഞ്ഞാല്‍, കഥ പറയാന്‍. നായികാ പ്രാധാന്യമുള്ള സിനിമ.

ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന സിനിമ. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുള്ള ഒരു നടിയായിരിക്കണം പ്രധാനവേഷം ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. പാര്‍വതിയുടെ നിരവധി അഭിമുഖങ്ങള്‍ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള ഞങ്ങള്‍ക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുഖാന്തിരം അപ്പോയിന്റ്‌മെന്റ് വാങ്ങി. ദോഷം പറയുരുതല്ലോ. പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്തുതന്നെ വിന്നിരുന്ന് പാര്‍വതി കഥ കേട്ടു. കഥ അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.സിനിമയുടെ തിരക്കഥാകൃത്തായ എന്റെ ഭാര്യയോട് അഭിനന്ദനം അറിയിക്കാനും പറഞ്ഞു.

Related image

എങ്കിലും അവര്‍ ഇതിന്റെ ഭാഗമാവാന്‍ തല്‍പര്യപെട്ടില്ല കാരണം ഞങ്ങളുടെ പ്രോജക്ടിന് ഗ്ലാമര്‍ കുറവായിരുന്നു. സംവിധായകന്‍ സീനിയര്‍ തലമുറയില്‍പ്പെട്ടയാള്‍. പോരാത്തതിന് നായികയ്ക്ക് 11 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. എങ്ങനെ അഭിനയിക്കും. പാര്‍വതി കണ്‍ഫ്യൂഷനിലായി. കഥയുടെ വര്‍ത്തമാനകാല കാല പ്രാധാന്യം ഞങ്ങള്‍ വിവരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ അഭിനയസാധ്യത പറഞ്ഞുകൊടുത്തു. പാര്‍വതിയുടെ കഴിവിനെപ്പറ്റിയോ ജനപ്രീതിയെപ്പറ്റിയോ ഞങ്ങള്‍ക്ക് സംശയമില്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ വീണ്ടും അവരെ നിര്‍ബന്ധിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല. സിനിമ രംഗത്തെ മറ്റുചിലര്‍ പറഞ്ഞാണ് അറിഞ്ഞത് ഇത്തരം ചിത്രങ്ങളിലൊന്നും മുഖ്യധാരാ നായികമാര്‍ അഭിനയിക്കില്ലെന്ന്. ന്യൂജന്‍ സംവിധായകന്മാര്‍ തന്നെ സംവിധാനം ചെയ്യണം. മിനിമം അഞ്ചുകോടിയെങ്കിലും ബജറ്റ് വേണം. കഥയല്ല, ഇത്തരം ഘടകങ്ങളൊക്കെ നോക്കിയാണത്രേ നടിമാര്‍ പടം സെലക്ട് ചെയ്യുന്നത്.

പിന്നീട് ഭാമയെ നായികയാക്കി ഞങ്ങള്‍ ആ സിനിമ സാക്ഷാത്കരിച്ചു. ചിത്രത്തിന്റെ പേര് മറുപടി. കഴിഞ്ഞ ഫെബ്രുവരി അവസാനം മലയാളത്തിലെ ഒരു നടി അതിക്രൂരമായി തെരുവില്‍ ആക്രമിക്കപ്പെട്ടു. ഈ സമയത്ത് ചലച്ചിത്രമേഖലയിലെ ചില സ്ത്രീ സുഹൃത്തുക്കള്‍ എന്നെ വിളിച്ച് മറുപടിയെപ്പറ്റി സംസാരിച്ചു. ഭാഗ്യ ലക്ഷ്മിയെപ്പോലെയുള്ളവര്‍ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ക്ലിപ്പിങ് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. വര്‍ത്തമാനകാല മലയാളി സമൂഹത്തില്‍ സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നു, അവഹേളിക്കപ്പെടുന്നു, എന്നുള്ള ചോദ്യം തന്നെയായിരുന്നു മുറുപടി എന്ന ചിത്രം ഉയര്‍ത്തിയത്.

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സത്യത്തില്‍ എനിക്ക് എഴുനേറ്റ് നിന്ന് ഉറക്കെ കൂവാനാണ് തോന്നിയത്. അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാന്‍ എളുപ്പമാണു. പക്ഷേ, ജീവിതത്തില്‍ അതൊന്ന് നടപ്പാക്കി കാണിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ. 36 വര്‍ഷത്തിനിടയില്‍ മമ്മൂട്ടി ചെയ്ത എത്രയെത്ര മാതൃകാ കഥാപാത്രങ്ങളെ അവഗണിച്ചുകൊണ്ടാണ് പാര്‍വതി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളുണ്ട് അതില്‍. മലയാളസിനിമയെ എത്രയോ വട്ടം രാജ്യാന്തരതലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോയിട്ടുണ്ട് ഈ മഹാനടന്‍.

ഒരു സ്ത്രീ തിരക്കഥ രചിച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു മറുപടിയെ ഇവര്‍ക്ക് ഏറ്റെടുക്കാന്‍. ആദ്യം പൊളിച്ചെഴുതേണ്ടത് നാളിതുവരെയായി നമ്മുടെ സമൂഹം പിന്‍തുടരുകയും പരിക്കുപറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ ബിംബത്തെയാണ്. അതിനെ പുനര്‍നിര്‍മിക്കുമ്പോഴേ പുരുഷന്റെ അധികാരരൂപകങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞുവീഴൂ.

ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാത്തതിലോ അതല്ലെങ്കില്‍ എല്ലാ സ്തീപക്ഷ സിനിമയില്‍ അഭിനയിക്കണമെന്നോ എന്നല്ല ഞാന്‍ പറയുന്നത് മറിച്ച് ഒരു സിനിമയില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കില്‍ നിങ്ങള്‍ ഈ ചെയ്തതും സ്തീവിരുദ്ധമല്ലേ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (23 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (31 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends