എന്റെ മകള്‍ക്ക് ഇതിലും നല്ല തുടക്കം വേറെ ഉണ്ടാകില്ലെന്ന് ലിസി

കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രം 'ഹലോ' റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളാണ് കല്ല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടി കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു.
പ്രിയദര്‍ശന്‍ എത്തിയില്ലെങ്കിലും ലിസി പരിപാടിയില്‍ പങ്കെടുത്തു. മകള്‍ക്ക് ഇതിലും നല്ല തുടക്കം കിട്ടില്ലെന്ന് ലിസി പറഞ്ഞു. നാഗാര്‍ജനയ്ക്കും കുടുംബത്തിനും നന്ദി അറിയിച്ചു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. മകളുടെ സിനിമാ പ്രവേശനത്തിന് കാരണമായ എല്ലാവര്‍ക്കും പ്രിയന്‍ നന്ദി പറഞ്ഞിരുന്നു. സമന്ത, നാഗചൈതന്യ, ചിരഞ്ജീവി, രാം ചരണ്‍, അമല തുടങ്ങിയ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















