കമലഹാസന്റെ മുൻ ഭാര്യ സാമ്പത്തിക പ്രതിസന്ധിയിൽ; സഹായ ഹസ്തവുമായി ബോളിവുഡ് നടൻ ആമിർ ഖാൻ

കമലഹാസന്റെ മുൻ ഭാര്യയും നടിമാരായ ശ്രുതിഹാസന്റെയും അക്ഷരഹാസന്റെയും അമ്മയുമായ നടി സരിക സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒടുവിൽ അവരെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് നടൻ ആമിർ ഖാനാണ്.
സരികയുടെ അമ്മ മരിച്ചതോടെയാണ് ഇവർ ഇങ്ങനെയൊരു അവസ്ഥയിൽ എത്തുന്നത്. സരികയുടെ അമ്മ കമൽ ധാക്കൂർ നവംബറിലാണ് മരിക്കുന്നത്. അമ്മയുടെ വിൽപ്പത്രത്തിൽ മുംബൈ ജുഹുവിലെ ഫ്ളാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം കുടുംബസുഹൃത്തായ ഡോ. വിക്രം ധാക്കറിന് എഴുതിവച്ചതോടെയാണ് സരിക സാമ്പത്തിക പ്രതിസന്ധിയിലായത്.
തന്റെ സമ്പാദ്യം കൊണ്ടാണ് അമ്മ ജുഹുവിലെ അപ്പാർട്ട്മെന്റ് വാങ്ങിയതെന്നാണ് സരിക പറയുന്നത്. എന്നാൽ വിൽപ്പത്രം നിലനിൽക്കുന്നതിനാൽ സരികയ്ക്ക് സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കാൻ കഴിയുന്നില്ല. താമസിക്കാൻ സ്വന്തമായി ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് സരിക. മുംബയിലെ വാടക ഫ്ളാറ്റിലാണ് 57കാരിയായ സരിത ഇപ്പോൾ താമസിക്കുന്നത്. ഇതേ തുടർന്നാണ് സരികയെ സഹായിക്കാൻ ആമിർ രംഗത്ത് എത്തിയത്.
ആമിറിന്റെ ഇളയ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സരിക. 2004ലാണ് സരിക കമലഹാസനുമായി വേർപിരിയുന്നത്. ഇവരുടെ മകളായ ശ്രുതി ഹാസന് മുംബയിൽ സ്വന്തം വീടുണ്ട്. ഇളയമകൾ അക്ഷര ചെന്നൈയിൽ കമലഹാസനൊപ്പമാണ് താമസം.
https://www.facebook.com/Malayalivartha






















