കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തിൽ ദുൽഖർ നായകനാകില്ല, പകരം ഷെയിൻ നിഗം

2016-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു. രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിൽ ദുൽക്കറായിരുന്നു നായകൻ. ഈ ചിത്രം ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ വിനായകൻ മികച്ച നടനുള്ളതും മണികണ്ഠൻ ആചാരി മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഷെയ്ൻ നിഗമാണ് നായകനെന്ന വിവരം ചിത്രത്തിന്റെ സംവിധായകൻ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെയാണ് അറിയിച്ചത്. കിസ്മത്തിലൂടെ പ്രേക്ഷക മനസിൽ കയറി കെയർ ഒഫ് സൈറാ ബാനു, പറവ എന്നിവയിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ഷെയ്ൻ യുവതാര നിരയിൽ തിരക്കുള്ള നായകനായി മാറുകയാണ്.
പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമാണ് രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ചിത്രത്തിന്റെ മറ്റു താരങ്ങളെ തീരുമാനിക്കുന്നതേയുള്ളു.
https://www.facebook.com/Malayalivartha






















