ആഹാ ശാന്തി കൃഷ്ണയെ അറിയില്ല അല്ലേ?...അന്ന് നിവിൻ; ഇന്ന് ശാന്തി കൃഷ്ണ

നടി ശാന്തി കൃഷ്ണയെക്കുറിച്ചറിയാൻ യുവനടി അപർണ ഗൂഗിൾ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നിവിൻ പോളിയെ കുറിച്ചറിയാൻ ശാന്തി കൃഷ്ണ ഗൂഗിളിൽ തിരഞ്ഞുവെന്ന് പറഞ്ഞത് നിവിൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശാന്തി കൃഷ്ണയുടെ ആ വാക്കുകൾ പ്രേക്ഷകർ ഒരു അഹങ്കാരമായാണ് എടുത്തത്.
നേരത്തെ താന്‍ നിവിനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് വിവാദമാക്കി. നിവിനെ അറിയില്ലെന്ന് പറഞ്ഞത് മാത്രം തലക്കെട്ടുകള്‍ നല്‍കി വിഷയം വളച്ചൊടിക്കുകയായിരുന്നെന്നും ശാന്തി കൃഷ്ണ പറയുന്നു. ഈയടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'സുവീരൻ സംവിധാനം ചെയ്ത മഴയത്ത്' എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ അപർണ ഗോപിനാഥ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രീകരണത്തിനിടെ ചേച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ താൻ ഗൂഗിൾ ചെയ്ത് നോക്കിയിരുന്നുവെന്ന് അപർണ തന്നോട് പറഞ്ഞിരുന്നു. എന്നാൽ വലിയ കാര്യമായി എനിക്കത് തോന്നിയില്ല. എനിക്ക് വേണേൽ ഇങ്ങനെ കരുതാം. ആഹാ ശാന്തി കൃഷ്ണയെ അറിയില്ല എന്ന് പറഞ്ഞുവല്ലേ'. അങ്ങനെ കരുതേണ്ട ആവശ്യമില്ല. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചത്'- ശാന്തി കൃഷ്ണ പറഞ്ഞു.
https://www.facebook.com/Malayalivartha






















