സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മലയാള സിനിമയില്‍ നിന്ന് മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 73,79 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍.
2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 11.03 കോടി രൂപയാണ് ഇക്കാലയളവില്‍ മോഹന്‍ലാലിന്റെ വരുമാനം. 9.28 കോടി രൂപയാണ് ദുല്‍ഖര്‍ സമ്ബാദിച്ചത്. തെലുങ്കു നടന്‍ അല്ലു അര്‍ജുന്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വരുമാനത്തില്‍ ഇരുവര്‍ക്കും പിന്നിലാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ വരുമാനം 232.83 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന്‍ ഈ കാലയളവില്‍ 170.5 കോടി രൂപയാണ് സമ്ബാദിച്ചത്. 100.72 കോടി നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ 28.25 കോടി രൂപ വരുമാനവുമായി പട്ടികയില്‍ 32ാം സ്ഥാനത്താണ്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് 100ാം സ്ഥാനത്ത്. ടെന്നീസ് താരം സാനിയ മിര്‍സ 98ഉം ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ 99ാം സ്ഥാനത്തും എത്തി. ലോകത്തെ അതിസമ്ബന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന ഫോബ്‌സ് മാസിക ലോകത്തെ മുന്‍നിര ധനകാര്യമാധ്യമമാണ്. ഈ വര്‍ഷത്തെ പട്ടികയില്‍ 13 തെന്നിന്ത്യന്‍ നടന്‍മാര്‍ ഇടം പിടിച്ചിട്ടുണ്ട്. 34 കോടി വരുമാനമുണ്ടാക്കിയ സൂര്യയാണ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ താരം. 21 ക്രിക്കറ്റ് താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















