വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു; 3 മണിക്കൂറോളം ക്രൈം ബ്രാഞ്ച് ഫഹദിനെ ചോദ്യം ചെയ്തു; കള്ളം മണിമണിയായി പൊളിഞ്ഞതോടെ അറസ്റ്റ് ചെയ്തു; അവസാനം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശൈഷം വിട്ടയച്ചു. 50,000 രൂപ വീതം 2 ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. മുന്‍ കൂര്‍ ജാമ്യം നേടിയതിനാലാണ് വിട്ടയച്ചത്.
രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഫഹദിനെതിരെയുള്ള കേസ്. രാവിലെ 10 മണിയോടെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. ഐജിയും എസ്പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്തത്.
കേസില്‍ നേരത്തെ ഫഹദ് ഫാസില്‍ ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. ഇതാണ് വിട്ടയയ്ക്കാന്‍ കാരണം.
നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ട് തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























