അർജുൻ കപൂറിനെക്കുറിച്ച് വാചാലയായി ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര...

ബോളിവുഡിലെ ഉറ്റ ചങ്ങാതിമാരാണ് നടൻ അര്‍ജുന്‍ കപൂറും താരസുന്ദരി പരിനീതി ചോപ്രയും. കഴിഞ്ഞ ദിവസം ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പരിനീതി അർജുൻ കപൂറിനെക്കുറിച്ച് വാചാലയായി. ഇഷ്ഖ്സാദെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിങ് അടുപ്പിച്ചാണ്. അതുകൊണ്ടുതന്നെ ഒരുവർഷം രണ്ടുപ്പേരും ഒരുമിച്ച്. ആ സന്തോഷത്തിലാണ് താരങ്ങൾ. അർജുനുമായുള്ള സുഹൃത്ത് ബന്ധത്തെക്കുറിച്ച് പരിനീതി പറയുന്നതിങ്ങനെ;
"ഞാനും അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അവനോട് എല്ലാ സ്വാതന്തൃവും എനിക്കുണ്ട്. അവനിട്ട് ഒരു തൊഴി കൊടുത്ത് മര്യാദക്ക് പെരുമാറാന്‍ പറയാം. മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കാം. അവന് തിരിച്ചും അങ്ങനെ തന്നെയാണ്. അവനെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ അവന് വേണ്ടി വാദിക്കാന്‍ ഞാന്‍ ഞാൻ മുന്നിലുണ്ടാകും. അര്‍ജുന് വേണ്ടി ഒരാളെ കൊല്ലാന്‍ പോലും ഞാന്‍ റെഡിയാണ്. എനിക്ക് അര്‍ജുനെക്കുറിച്ചാരും മോശമായി പറയുന്നത് കേള്‍ക്കാൻ കഴിയില്ല. കാരണം അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ഒരുമിച്ച് തുടർച്ചയായി രണ്ടു ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിൽ എന്നേക്കാൾ സന്തോഷിക്കുന്നത് അർജുൻ ആയിരിക്കും. കാരണം രണ്ട് ചിത്രങ്ങള്‍ തുടർച്ചയായി ചെയ്യുന്നതിനാല്‍ ഒരു വര്‍ഷം അവന്‍ എന്നോടൊപ്പമായിരിക്കും. രണ്ട് ചിത്രങ്ങളും ഞാന്‍ ഒരുപാടു സന്തോഷത്തോടെയും ആകാംഷയോടെയുമാണ് കാണുന്നത്. കാരണം സിനിമ മേഖലയില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് അർജുൻ"- പരിനീതി പറഞ്ഞു.
https://www.facebook.com/Malayalivartha

























