കുടിച്ചു ഫിറ്റായി അയ്യപ്പബൈജു...

കള്ളു കുടിയന്മാര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് ശല്യക്കാര്‍ തന്നെയാണ്. എന്നാല്‍ അവര്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ ഒരു കാരണവുമാകാറുണ്ട്. പ്രശാന്ത് എന്ന പുന്നപ്രക്കാരനെ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം, എന്നാല്‍ അയ്യപ്പ ബൈജുവിനെ എല്ലാവരും അറിയും. എന്റെ നെഞ്ചു കണ്ടോടാ.... ആണ്‍പിള്ളേര് അടിച്ചു കൂമ്ബു വാട്ടിയതാ.... എന്നു പറയാനുള്ള തന്റേടവും ലൈസന്‍സും പ്രശാന്ത് സ്വന്തമാക്കിയത് വേദികളിലെ പെര്‍ഫോമന്‍സിലൂടെയാണ്. പ്രശാന്ത് എങ്ങനെയാണ് അയ്യപ്പ ബൈജുവായത് ഇങ്ങനെയാണ്.
പ്രീഡിഗ്രിയൊക്കെ കഴിഞ്ഞ് അല്‍പ്പസ്വല്‍പ്പം മിമിക്രിയും കലാപരിപാടികളുമൊക്കെയായി കഴിഞ്ഞുകൂടുന്ന കാലം. ഹരിപ്പാടുള്ള ഒരു ചേട്ടനെക്കുറിച്ച് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ പ്രശാന്തിന് അദ്ദേഹത്തെക്കുറിച്ച് വല്ലാത്ത മതിപ്പുതോന്നി. തല്ലുകൊള്ളല്‍ ഹരമായെടുത്ത ഒരു ചേട്ടന്‍ . ആരുടെയെങ്കിലും കൈയില്‍ നിന്ന് ഒരടി വാങ്ങിയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. പ്രശാന്ത് ആ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് പയ്യന്നൂരില്‍ ഒരു പ്രോഗ്രാമിനായി ക്ഷണം ലഭിച്ചത്. ആലപ്പുഴയില്‍ നിന്നു പയ്യന്നൂര്‍ക്കു കെ.എസ്.ആര്‍.ടി.സി ബസിലാണു യാത്ര. അങ്കമാലി സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ വഴിയോരത്ത് ഒരാള്‍ പൂസായി നിന്ന് പാട്ടുപാടുന്നതു കേട്ടു.
'വഴിയരികില്‍ പതികനായി കാത്തു നില്‍ക്കും ബൈജു
അടികിട്ടിയാല്‍ ഓടയ്ക്കുള്ളില്‍ കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു, അയ്യപ്പ ബൈജു '
ഇത്രയും മനോഹരമായി പെര്‍ഫോം ചെയ്യുന്ന ചേട്ടനെ മിസ് ചെയ്യുന്നതെങ്ങനെ. ഹരിപ്പാടുള്ള ചേട്ടന്റെ ക്യാരക്ടറിന് വഴിയരികിലെ കുടിയന്റെ പേരിട്ടു; ബൈജു. കുടിച്ചു ഫിറ്റായി ബൈജു പലരാജ്യങ്ങളിലെ സദസുകളില്‍ മിന്നിത്തിളങ്ങി. തലയിലൊരു കെട്ടും കൈയിലൊരു കവറുമായി സദസിലെ കാണികള്‍ക്കിടയില്‍ നിന്നു കയറി വരുന്ന ബൈജു ലോക മലയാളികള്‍ക്കിടയില്‍ പ്രശസ്തനാണ്.
https://www.facebook.com/Malayalivartha

























