ഹോളിവുഡ് താരങ്ങളെയും കടത്തി വെട്ടി ഹൃത്വിക് റോഷന്‍ മുന്നിൽ...

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ നടന്മാരുടെ പട്ടികയില്‍ ഒന്നാമനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ടോം ഹിഡില്‍റ്റണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, കനേഡിയന്‍ താരം ഗോഡ്ഫ്രേ ഗാവോ, ക്രിസ് ഇവാന്‍സ് എന്നീ ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടിയാണ് ഹൃതിക് ഒന്നാം സ്ഥാനത്തെത്തിയത്.
വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് നടന്മാരിൽ ഏറ്റവും സുന്ദരനായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികയുടെ ആദ്യത്തെ പത്തുപേരിൽ ബോളിവൂഡിൽനിന്നും സൽമാൻഖാനുമുണ്ട്. സൽമാൻ അഞ്ചാംസ്ഥാനത്താണ്.
https://www.facebook.com/Malayalivartha

























