തെലുങ്കില്‍ അനു ഇമ്മാനുവല്ലിന് തിരിച്ചടി...

വളരെ കുറച്ചുകാലം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അനു ഇമ്മാനുവേല്‍. എന്നാല്‍ അനു ഇമ്മാനുവല്‍ ഇടക്കാലം കൊണ്ടു തെലുങ്കില്‍ സജീവമായിരുന്നു. എന്നാല്‍ ഒരു തെലുങ്കു ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ ഔട്ടായി എന്നാണ് റിപ്പോര്‍ട്ട്.
രാം ചരണ്‍ ചിത്രത്തില്‍ നിന്ന് അനുവിനെ മാറ്റി എന്നാണു റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ കൈനിറയെ അവസരങ്ങള്‍ ലഭിക്കുന്നതിനിടയിലാണ് ഈ തിരിച്ചടി. ബോയാപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവല്ലിനെയാണു നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അനുവിനെ മാറ്റി ഒരു ബോളിവുഡ് താരത്തെ ചിത്രത്തില്‍ നായികയാക്കി എന്നു പറയുന്നു.
https://www.facebook.com/Malayalivartha

























