അനാര്‍ക്കലി താരം വിവാഹിതയായി...
രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സംസ്കൃതി ഷേണായി വിവാഹിതയായി. അനാര്‍ക്കലിയിലെ ദുവ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിഷ്ണു എസ് നായരാണ് വരന്.
മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന് ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്കൃതി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അനാര്‍ക്കലിയില്‍ സുരേഷ് കൃഷ്ണയുടെ സഹോദരിയായി വേഷമിട്ട സംസ്കൃതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
https://www.facebook.com/Malayalivartha