സെറ്റിലെ മാന്യന്മാരുടെ തനിനിറം രാത്രിയില്‍ പുറത്തു വരും....ശ്രീറെഡ്ഡിക്ക് പിന്നാലെ വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍

അവതാരകയും അഭിനേത്രിയുമായ ശ്രീ റെഡ്ഡിയാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് വൈറലായത്. തെളിവ് സഹിതമായാണ് താരം പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.
ശ്രീറെഡ്ഡിക്ക് പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള സംഭവങ്ങളൊന്നും തെലുങ്കിലില്ലെന്നായിരുന്നു യുവനായികമാരിലൊരാളായ രാകുല്‍ പ്രീത് പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതൊരു തുടക്കമായിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്.
ഇപ്പോള്‍ തെലുങ്ക് താരസംഘടനയായ മായെ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുള്ളത്. 15 പേരാണ് ഇപ്പോള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. പൊതുവെ അവഗണന നേരിടു വിഭാഗക്കാരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമാസെറ്റില്‍ വെച്ച് മാന്യമായ പെരുമാറ്റമാണെങ്കിലും രാത്രിയില്‍ പലരും വിളിച്ച് മോശമായി പെരുമാറാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരുമിച്ച് കഴിയാനുള്ള ആഗ്രഹവുമായാണ് പലരും വിളിക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. സിനിമയില്‍ അവസരം തരുന്നതിനിടയില്‍ മറ്റ് പല കാര്യങ്ങളുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്.

ഇക്കാര്യത്തില്‍ താരസംഘടനയായ മാ മൗനം പാലിക്കുകയായിരുന്നു. അര്‍ധനഗ്‌നയായുള്ള ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന് ശേഷം താരത്തിന് സിനിമയില്‍ നിന്നും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

https://www.facebook.com/Malayalivartha






















