കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്

അഭിഷേക് ബച്ചന്റേയും രണ്‍ബീര്‍ കപൂറിന്റെയും നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുള്‍ബോള്‍ മത്സരത്തിന്റെ പരിശീലന സമയത്താണ് താരങ്ങള്‍ ഗാനത്തിന് ചുവട് വെച്ചത്. അഭിഷേക്, അമിതാഭ് ബച്ചന്‍ ഐശ്വര്യ ഇവര്‍ ഒന്നിച്ചഭിനയിച്ച സിനിമയിലെ ഡാന്‍സിന്റെ സ്‌റ്റേപ്പാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താരങ്ങള്‍ അവതരിപ്പിച്ചത്.
കത്രീനയും സിദ്ധാര്‍ഥും തകര്‍ത്താടിയ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനമായിരുന്നു പ്രാക്ടീസ് സമയത്ത് സ്‌റ്റേഡിയത്തില്‍ പ്ലേ ചെയ്തതത്. ഉടന്‍ തന്നെ അഭിഷേക് ബണ്ടി ഓര്‍ ബാലി എന്ന ചിത്രത്തില്‍ ഐശ്വര്യ തകര്‍ത്താടിയ ചുവട് അഭിഷേക് വയ്ച്ചത്. കൂടാതെ രണ്‍ബീറിനോട് ഈ സ്‌റ്റെപ്പ് വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബോളിവുഡില്‍ സൂപ്പര്‍ താരദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും. ഒരു മുകച് അഭിനേത്രി മാത്രമല്ല ഐശ്വര്യ. ഒരു അമ്മ ഭാര്യ എന്ന ജീവിതത്തിലെ റോളുകളും താരം വളരെ മനോഹരമായി നിര്‍വഹിക്കുന്നുണ്ട്. അതു പോലെ തന്നെയാണ് അഭിഷേകും.

ഭാര്യയ്ക്ക് എല്ലാ പിന്തുണയും നില്‍കി എപ്പോഴും കൂടെയുണ്ടായിരിക്കും. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് അകലം പലിച്ചിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ബോളിവുഡില്‍ എത്തിയിരുന്നു. ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെയായിരുന്നു.

https://www.facebook.com/Malayalivartha





















