Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല...പ്രിയാ മണി

26 APRIL 2018 10:39 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഓഗസ്റ്റിലാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം പ്രിയാ മണി വിവാഹിതയായത്. ബിസിനസ്സുകാരനായ മുസ്തഫ രാജാണ് പ്രിയയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍, ഈ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം താന്‍ ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി പുറത്തു കളയുകയാണ് പതിവെന്ന് പ്രിയാമണി പറയുന്നു. ഇത്തരം പ്രവണതകള്‍ തെന്നിന്ത്യന്‍ താരങ്ങളോട് മാത്രമേയുള്ളൂ. താന്‍ ഒരിക്കലും മതപരിവര്‍ത്തനം നടത്തുകയില്ലെന്നും പ്രിയ വ്യക്തമാക്കുകയുണ്ടായി. 2017 ഓഗസ്‌റ് 23നായിരുന്നു പ്രിയ മണിയും ഇവന്റ് മാനേജ്മന്റ് ബിസ്സിനസ്സ് നടത്തുന്ന മുസ്തഫ രാജും ബംഗളൂരുവിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരായത്.

പത്രക്കുറിപ്പിലൂടെ തന്റെ വിവാഹക്കാര്യം അറിയിച്ച പ്രിയ തങ്ങള്‍ രണ്ടു മതത്തില്‍ പെട്ടവരായതിനാല്‍ രണ്ടു മതവിശ്വാസങ്ങളെയും വ്രണപ്പെടുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ക്കായി ബംഗളൂരുവില്‍ വിവാഹ സല്‍ക്കാരവും നടന്നു.പുതിയ കന്നഡ ചിത്രം ധ്വജയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ വെളിപ്പെടുത്തലുകള്‍.

പ്രിയാമണി പറയുന്നതിങ്ങനെ...

'ഞാന്‍ ഈ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി പുറത്തു കളയും. ആളുകള്‍ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ആക്രമിക്കുന്നത് ശരിയായ കാര്യമല്ല. ഒരു താരത്തിന്റെ ആഘോഷങ്ങളില്‍, സന്തോഷങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗമാകേണ്ട എങ്കില്‍ അവരെ വിമര്‍ശിക്കാനുള്ള അധികാരവും നിങ്ങള്‍ക്കില്ല.

എന്തുകൊണ്ടാണ് തെന്നിന്ത്യന്‍ താരങ്ങളെ മാത്രം ട്രോളുന്നത് എന്തുകൊണ്ട് ബോളിവുഡ് താരങ്ങളെ ഇപ്രകാരം ട്രോളുന്നില്ല.? ബോളിവുഡിലും ഇത്തരത്തില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ വിവാഹം ചെയ്യുന്നുണ്ട്. അവരെയെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ഇവിടെ തെന്നിന്ത്യയില്‍ മാത്രമേ ഇത്തരം ഒരു പ്രവണതയുള്ളൂ.

എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ എനിക്ക് തോന്നുമ്പോള്‍ ചെയ്യും.

ഞാന്‍ ഹിന്ദുവായാണ് വളര്‍ന്നത്. മുസ്തഫ മുസ്ലിം ആയും. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്നാണ് ആളുകള്‍ കരുതുന്നത്. പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളത്. ഞങ്ങള്‍ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാന്‍ പോകുന്നില്ല. ഇത് ഞാന്‍ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവര്‍ക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു. ' പ്രിയാ മണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (21 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (50 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (54 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (59 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends