ഓട്ടോഡ്രൈവറായി സായ് പല്ലവി...

ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സായ്പല്ലവി. താരമിപ്പോള്‍ തമിഴിലും തെലുങ്കിലുമായി തിളങ്ങി നില്‍ക്കുകയാണ്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത ഈ സുന്ദരിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തമിഴില്‍ എ എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടേതായി ഒടുവില്‍ എത്തിയത്.
അടുത്ത തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് സായ് എത്തുന്നത്. ഈ ചിത്രം മാരി എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിന്റ രണ്ടാം ഭാഗമാണ്. ചിത്രത്തില്‍ സായ് ഓട്ടോഡ്രൈവറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിനു വേണ്ടി സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നെങ്കില്‍ രണ്ടാം പതിപ്പില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്
.
https://www.facebook.com/Malayalivartha
























