സിനിമയ്ക്ക് വേണ്ടി ഭർത്താവിന് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു... ഇപ്പോൾ സ്വന്തം കടയുടെ പരസ്യത്തിന് ജയസൂര്യയെ പെൺവേഷം കെട്ടിച്ച് സരിത; സോഷ്യൽ മീഡിയയിൽ വൈറലായി പരസ്യബോര്‍ഡിലെ മേരിക്കുട്ടി

സരിതയുടേയും ജയസൂര്യയുടേയും ഡിസൈനര്‍ ഷോപ്പായ സരിത ജയസൂര്യ എന്ന പുതിയ പരസ്യബോര്‍ഡില്‍ മോഡലായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ മേരിക്കുട്ടിയാണ്. ഇതിനെ ട്രോളിയാണ് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
'ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. രഞ്ജിത്തിന്റെ പോസ്റ്റിന് പൊട്ടിച്ചിരിയാണ് സരിതയുടെ മറുപടി.
ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha
























