Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...

16 SEPTEMBER 2024 03:54 PM IST
മലയാളി വാര്‍ത്ത

നടൻ മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതോടെ ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹവും വേർപിരിയലും മലയാളികൾക്കിടയിൽ വലിയ ചർച്ചയായി മാറുകയായിരുന്നു. എന്തുകൊണ്ടാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിന് ശേഷം മുകേഷിന്റെ സഹോദരിമാരിൽ നിന്ന് നേരിട്ടതിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് മേതിൽ ദേവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് ദേവിക പറയുന്നു. 'ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ശല്യപ്പെടുത്തിയ ചില കാര്യങ്ങൾ ഉണ്ട്. മുകേഷുമായുള്ള വിവാഹം അബദ്ധമായി തനിക്ക് തോന്നിയിട്ടില്ല. അതേസമയം എനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. മുകേഷേട്ടന്റെ വീട്ടിൽ നിന്നും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അവരുടെ അമ്മയോ കുഞ്ഞമ്മയോ ഒന്നും അല്ല, അവരൊക്കെ നല്ല ആൾക്കാരാണ്. പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരിൽ നിന്ന് എനിക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ല, മാത്രമല്ല അതെനിക്ക് ഭയങ്കര വിഷവും ഉണ്ടാക്കി. അദ്ദേഹത്തെ പ്രതിരോധിക്കുമ്പോഴും ചില കാര്യങ്ങളിൽ എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിട്ടുണ്ട്.

എനിക്കവരോട് ദേഷ്യമൊന്നും ഇല്ല. ഭയങ്കര വിഷമമാണ്. പറയുമ്പോൾ അവരും അദ്ദേഹത്തിന്റെ മരുമക്കളുമെല്ലാം വളരെ അധികം ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നാൽ അവർ എന്നെ പൂർണമായും അവഗണിച്ചു, മാറ്റി നിർത്തി, ചില സമയത്ത് ഒരു സഹോദരി എന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

 

 

അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തിൽ ഇനി ഒരു വേറൊരാൾ കാരണം ഞാൻ സങ്കടപ്പെടരുതെന്ന്. അത് അവരുടെ പ്രശ്നം എന്റെ പ്രശ്നം അല്ല. ഞാൻ പറയാൻ നോക്കി. എന്നെ കാണുമ്പോൾ ചിരി തോന്നുകയാണെങ്കിൽ അത് അവരുടെ പ്രശ്നം. എന്റെ നിസഹായത കാണുമ്പോൾ അവർക്ക് ചിരി തോന്നുന്നെങ്കിൽ അവരുടെ പ്രശ്നമാണ്. എനിക്ക് മുകേഷേട്ടനല്ല യഥാർത്ഥത്തിൽ പ്രശ്നം. സ്ത്രീകളാണ് പ്രശ്നം.

ഇങ്ങനെ എത്ര സംഭവങ്ങൾ എന്റെ സ്റ്റുഡന്റ്സും ഫ്രണ്ട്സും പറയാറുണ്ട്. ഭർത്താവിനെക്കുറിച്ച് എന്തെങ്കിലും അമ്മായിഅമ്മമാരോടോ സഹോദരിമാരോടോ പറയുമ്പോൾ ഒരു രീതിയിലും അവർ പിന്തുണയ്ക്കില്ലെന്ന് അവർ പറയാറുണ്ട്. നമ്മുടെ സമൂഹത്തിലെ പ്രശ്നമാണിത്. ഇതെന്റെ മനസിൽ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം ആളുകൾ വീട്ടിൽനിന്നാണ് പ്രാക്ടീസ് ചെയ്യേണ്ടത്.

 

 

അദ്ദേഹത്തിന്റെതിരെ വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ പറയുന്നില്ല. അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് എനിക്ക് അറിയാം. കൂടുതൽ അതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല.

'മാധവം' വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് ആർട്ട് ഹൗസല്ലേ. അദ്ദേഹത്തിന്റെ ഷൂട്ട് അവിടെ നടക്കാറുണ്ട്, എന്റെ സ്റ്റുഡന്റ്സും അവിടെ വന്ന് താമസിക്കാറുണ്ട്. അതൊരു വീടല്ല, അതിനേക്കാൾ പല കലാപരമായ കാര്യങ്ങളും നടക്കുന്ന സ്ഥലമാണത്. അവിടെ കയറി നമ്മൾ ദേഷ്യപ്രകടനം കാണിക്കേണ്ട ആവശ്യം ഇല്ലാലോ. ഇപ്പോൾ ഭാര്യ എന്ന നിലയിലുള്ള ബന്ധത്തിൽ നിന്നും ഞാൻ പുറത്തുകടന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ദേഷ്യമൊന്നും ഇല്ല.മാത്രമല്ല ഇപ്പോൾ ഒരു മറയില്ലാണ്ട് എനിക്ക് ഇടപെടാൻ പറ്റുന്നുണ്ട്.ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിക്കാൻ പറ്റുന്നുണ്ട്. പക്ഷെ ഈയൊരു ഡയനാമിക് ആളുകൾക്ക് മനസിലാകണമെന്നില്ല.

 

 

ഒരു വ്യക്തിയെ ഡിവോഴ്സ് ചെയ്ത് കഴിഞ്ഞാൽ എപ്പോഴും നമ്മൾ വ്യക്തിഹത്യ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് അയാളെ എന്നും പ്രതിരോധിക്കേണ്ട കാര്യവുമില്ല. ഇതൊന്നും ഞാൻ പാലിക്കാറില്ല. അദ്ദേഹം എന‍റെ സുഹൃത്തായത് കൊണ്ട് എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല'എന്നും ദേവിക പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (28 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (30 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (31 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends