Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

വിവാഹത്തോടെ ഭർത്താവിനും, തനിയ്ക്കുമെതിരെ ഭീഷണി ഉയർന്നു:- സൈബർ ആക്രമണവും: വെളിപ്പെടുത്തലുമായി നടി ഫാത്തിമ ബാബു

17 SEPTEMBER 2024 04:24 PM IST
മലയാളി വാര്‍ത്ത

ഡി ഡി പുതിഗൈ ചാനലിൽ വാർത്താ അവതാരികയായാണ് നടി ഫാത്തിമ ബാബു തന്റെ കരിയറിന് തുടക്കമിടുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം അവർ പുതിഗൈ ചാനലിൽ തുടർന്നിരുന്നു. അതിനുശേഷം കുറച്ചുകാലം ജയ ടിവിയിലും ജോലി ചെയ്തിരുന്നു. രു കാലത്ത് ഫാത്തിമയെ കാണാൻ വേണ്ടി മാത്രം വാ‍ർത്ത കണ്ടിരുന്ന തമിഴ് യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ഫാത്തിമ ബാബു പുതുച്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ഫാത്തിമ ടീവിയിൽ ഉണ്ടെങ്കിൽ അവരുടെ സാരിയും ആക്സസറികളും ഹെയർസ്റ്റൈലും കാണാൻ മാത്രം അക്കാലത്ത് വാർത്ത കാണുന്നവർ നിരവധിയായിരുന്നു. വാർത്ത കാണാൻ അല്ല ഫാത്തിമയെ കാണാൻ വന്നതാണെന്ന് അക്കാലത്ത് പലരും അടക്കം പറഞ്ഞിരുന്നു.

ഡിഡി പുതിഗൈ ചാനലിൽ സംപ്രേക്ഷണം ചെയ്ത ചിത്തിര പാവൈ എന്ന തമിഴ് സീരിയലിലൂടെയാണ് ഫാത്തിമ ബാബു അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ്, മലയാളം സീരിയലുകളിൽ അവർ അഭിനയിച്ചു.1996 -ൽ കൽക്കി എന്ന തമിഴ് ചിത്രത്തിലൂടെ അവർ സിനിമാഭിനയരംഗത്തേയ്ക് പ്രവേശിച്ചു. തുടർന്ന് അറുപതിലധികം തമിഴ് ചിത്രങ്ങളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. 2001 -ൽ രാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കൽ ശേഖരന്റെ ഭാര്യാവേഷത്തിലൂടെയാണ് ഫാത്തിമ മലയാളത്തിലെത്തുന്നത്. അതിനുശേഷം ഒന്നാമൻ, മാടമ്പി, ഭ്രമരം, ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തി അഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3-ലും ഫാത്തിമ ഉണ്ടായിരുന്നെങ്കിലും. ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ടാഴ്ചക്ക് ശേഷം പുറത്ത് പോകുന്ന ആദ്യ മത്സരാർത്ഥി കൂടിയായിരുന്നു ഫാത്തിമ. മുസ്ലീമായ ഫാത്തിമ ബാബു ഹിന്ദുമതത്തിലെ വ്യക്തിയെ വിവാഹം കഴിച്ചതിനാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ ഒരു അഭിമുഖത്തിൽ ഫാത്തിമ തന്നെ പറയുന്നുണ്ട്. ഇരുവരും രണ്ട് മതസ്ഥരായതിനാൽ വിവാഹത്തിൽ എതിർപ്പുകളുണ്ടായിട്ടുണ്ട്. ഇതിൻ്റെ പേരിൽ പലരും ഫാത്തിമയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.

 

 

തൻ്റെ മോശം കാലഘട്ടത്തെ കുറിച്ചും അവർ പങ്ക് വെച്ചിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തിയ ഫാത്തിമ ഓൺലൈൻ വഴി സാരി കച്ചവടവും നടത്തുന്നുണ്ട്. ആഷിക്, ഷാരൂഖ് എന്നിങ്ങനെ രണ്ട് ആൺമക്കളും ഇവർക്കുണ്ട്, മൂത്ത മകൻ വിവാഹിതനാണ്. ന്യൂസ് റീഡറായിരുന്ന കാലത്ത് തന്നെ ചുറ്റിപ്പറ്റിയുള്ള ചില ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി കണക്കിലുള്ള മറുപടിയും ഫാത്തിമ പറയാറുണ്ട്.

 

 

ഒന്നാമൻ, അലി ഭായ്, ഹലോ തുടങ്ങി ആദ്യത്തെ ചിത്രങ്ങളെല്ലാം മോഹൻലാലിനൊപ്പമായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം. 2014-ൽ ഇറങ്ങിയ ആശാ ബ്ലാക്കാണ് ഏറ്റവും അവസാനം എത്തിയ ചിത്രം. ഏഷ്യാനെറ്റിലെ സ്വാമി അയ്യപ്പൻ, മഴവിൽ മനോരമയിലെ മക്കൾ തുടങ്ങിയ സീരിയലുകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് ഫാബ്സ് തീയ്യേറ്റർ എന്ന നാടക നിർമ്മാണ ഗ്രൂപ്പ് ഫാത്തിമ ആരംഭിച്ചിരുന്നു. കെ. ബാലചന്ദറാണ് ഫാത്തിമയെ നാടകത്തിലേക്ക് എത്തിക്കുന്നത്. ഫാത്തിമയുടെ സംവിധാനത്തിൽ നിരവധി നാടകങ്ങളും സ്റ്റേജിലെത്തി. കുറച്ചുകാലം രാഷ്ട്രീയത്തിലും ഫാത്തിമ സജീവമായിരുന്നു.

 

 

ജയലളിതയ്ക്ക് വേണ്ടി AIADMKയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും ഒടുവിൽ പാർട്ടിയുടെ വക്താവെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. ജയലളിതയുടെ മരണശേഷം ഫാത്തിമ ഒ. പനീർശെൽവത്തിനൊപ്പം ചേർന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നും അകന്നു. ചില സ്റ്റേജ് നാടകങ്ങളും ഫാത്തിമ സംവിധാനം ചെയ്തിട്ടുണ്ട്. 25- ലധികം സീരിയലുകളിലും ഫാത്തിമ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ട ചിത്രങ്ങളാണ് അലൈപായുതേ, യാരടീ നീ മോഹിനി, പറാട്ട് കിളി തുടങ്ങിയ. ഇതെല്ലാം തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (6 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (6 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (6 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (7 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (9 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (9 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (9 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (10 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (10 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (10 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (10 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (10 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (10 hours ago)

Malayali Vartha Recommends