Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ഫോട്ടോസുകൾ; മാളിലെത്തിയ നടിയെ വളഞ്ഞ് ആരാധകർ

23 SEPTEMBER 2024 10:36 AM IST
മലയാളി വാര്‍ത്ത

1990കളിൽ മലയാള സിനിമയെ കീഴ്പ്പെടുത്തിയ അന്യഭാഷാ നായികയായിരുന്നു നടി ദേവികയുടെ മകളായ കനക. കാലക്രമേണ കനക സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. അവരെക്കുറിച്ച് പല ഗോസിപ്പുകളും പ്രചരിച്ചു. മാനസിക രോഗത്തിന് അടിമയാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ടായി. അടുത്തിടെ അവരുടെ വീടിനു തീപിടിച്ചത് വലിയ വാർത്തയായിരുന്നു. അമ്മ ദേവികയുടെ മരണം കനകയെ വല്ലാതെയങ്ങ് പിടിച്ചുലച്ചതായി അടുത്തറിയാവുന്ന പലരും പങ്കുവച്ചിരുന്നു. അച്ഛനുമായി നടി അകൽച്ചയിലാണ്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കനകയിപ്പോൾ നയിക്കുന്നത്. അധികം ആരുമായും ഇടപഴകാതെ വീടിനുള്ളിൽ തന്നെയാണ് താരം.

അടുത്തിടെ നടി കനകയ്‌ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നപ്പോഴാണ് തിരിച്ചറിയാന്‍ പറ്റാത്ത വിധം നടി മാറിയെന്ന് പോലും പലരും അറിഞ്ഞത്. ഇപ്പോൾ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ലീവ്‌ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളില്‍ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്.


തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളില്‍ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. തടി വെച്ച് വീര്‍ത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. അന്ന് നായികയായിരുന്നപ്പോള്‍ എന്ത് സുന്ദരിയായിരുന്നു.. ഇപ്പോള്‍ ഇവര്‍ക്കിതെന്ത് പറ്റി? ശരീരത്തിന് ചേരുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പോരെ, ഇപ്പോള്‍ നടി ചിത്രയുടെ ഒരു ലുക്ക് തോന്നുന്നുണ്ട്... എന്നിങ്ങനെ നടിയുടെ ശരീരത്തെയും രൂപത്തെയും പരിഹസിച്ചും അധിഷേപിച്ചുമൊക്കെയാണ് കമന്റുകള്‍.

എന്നാല്‍ കനക വിഷാദരോഗത്തിനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമൊക്കെ ഇരയാണെന്നും അവരെ വെറുതേ വിടണമെന്നും പറയുകയാണ് ആരാധകര്‍. അതേ സമയം കനകയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.
അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നടി അകപ്പെട്ടിരുന്നു. മരിച്ചു പോയ അമ്മയുമായി സംസാരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ഒരു സ്ത്രീ നടിയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുകുമരനുമായി അടുപ്പത്തിലായതും. എന്നാല്‍ ആ ബന്ധം വളരെ മോശമായ രീതിയില്‍ അവസാനിച്ചു. അതിന് ശേഷം കനകയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി.

അമ്മയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി വിജയങ്ങള്‍ നേടാന്‍ കനകയ്ക്കും സാധിച്ചു. എന്നാല്‍ അമ്മയുടെ മരണമുണ്ടാക്കിയ ആഘാതം നടിയെ തളര്‍ത്തി കളഞ്ഞു. ഇടയ്ക്ക് പിതാവുമായി സ്വത്ത് തര്‍ക്കത്തിലുമായി. മാത്രമല്ല പ്രണയബന്ധം കൂടി തകര്‍ന്നതോടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലേക്കും കനക എത്തി. വലിയ വീടും സ്വത്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് നടി എത്തി.

പല അന്ധവിശ്വാസങ്ങളിലൂടെയും കടന്ന് പോയ കനകയ്ക്ക് ആരെയും വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു. എന്തായാലും നടി സിനിമയിലേക്ക് തന്നെ തിരികെ വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. നിങ്ങളുടെ മടങ്ങി വരവിന് ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കമന്റുകളിലൂടെ ചിലര്‍ നടിയോട് പറയുന്നു.

മലയാള സിനിമയില്‍ അഭിനയിച്ച എല്ലാ സിനിമകളും തന്നെ വിജയമാക്കിയ നടിയാണ് കനക. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, തുടങ്ങി അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചു. കനക ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ഗോഡ്ഫാദര്‍ ഇന്നും വലിയ വിജയ ചിത്രമെന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിലെ മുന്‍ നടി ദേവികയുടെ ഏകമകളായിരുന്നു കനക. താരപുത്രി എന്ന നിലയില്‍ അല്ലാതെ സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിച്ചെങ്കിലും കനകയുടെ ജീവിതം ഒരു ദുരന്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (15 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (25 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (25 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (36 minutes ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (48 minutes ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (59 minutes ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (1 hour ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (1 hour ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (1 hour ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 hour ago)

Malayali Vartha Recommends