Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ നായകനാക്കി; അഭിനയിക്കാൻ താൽപര്യം പ്രകടിപിപ്പിച്ചില്ല: തമിഴ് നടൻ സത്യരാജും പിന്മാറാൻ ശ്രമിച്ച നിമിഷം- വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ

30 SEPTEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

ആഗതൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ കമൽ. ചിത്രത്തിലെ നായകനായ ദിലീപ് തുടക്കത്തിൽ ഗൗരവമുള്ള കഥാപാത്രം ആയതിനാൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും വില്ലൻ വേഷം ചെയ്‌ത തമിഴ് നടൻ സത്യരാജും തുടക്കത്തിൽ മടി കാണിച്ചുവെന്നും അദ്ദേഹം പറയുന്നു. നായകൻ ദിലീപ് ആയതിനാൽ ഛായാഗ്രാഹകൻ വേണു പിന്മാറിയെന്നും കമൽ പറയുന്നു. ദിലീപ് കോമഡി സിനിമകളുടെ നടുവിൽ നിൽക്കുന്ന ഒരു സമയത്താണ് ആഗതൻ വന്നതെന്നും ആദ്യം താരം ഒന്ന് ശങ്കിച്ചുവെന്നും കമൽ പറയുന്നു. എന്നാൽ ദിലീപിനെ വച്ച് തനിക്ക് സ്ഥിരം കോമഡി ട്രാക്കിൽ ഉപരി ഇത്തരമൊരു ചിത്രം ചെയ്യാനാണ് താൽപര്യമെന്ന് താൻ പറഞ്ഞുവെന്നും കമൽ വ്യക്തമാക്കുന്നു.

'ദിലീപ് അന്ന് കോമഡി സിനിമകളുടെ ചാകരയുടെ നടുവിലായിരുന്നു. നിന്നെ വച്ച് അങ്ങെനയൊരു സിനിമ ചെയ്യാനല്ല മനസിലുള്ളതെന്ന് ഞാൻ പറഞ്ഞു. കുറച്ച് സീരിയസ് ആയിട്ടുള്ള വിഷയം ദിലീപിന്റെതായ ഹ്യൂമർ രീതികൾ ഒക്കെ ചേർത്ത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. സീരിയസ് വേഷങ്ങൾ ചെയ്‌താൽ ശരിയാവുമോ എന്ന് ദിലീപ് ചോദിച്ചു. എന്നാൽ നീ അങ്ങനെ വേഷങ്ങളും ചെയ്യണമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു' കമൽ പറയുന്നു.

തമിഴ് നടൻ സത്യരാജും ചിത്രത്തിലെ വേഷത്തിനോട് ആദ്യം സംശയം പ്രകടിപ്പിച്ചുവെന്നും കമൽ പറയുന്നു. 'സിനിമ എഴുതിയപ്പോൾ തന്നെ ആദ്യം മനസിൽ ഉണ്ടായിരുന്ന കഥാപാത്രം സത്യരാജിന്റേത് ആയിരുന്നു. പുള്ളി അന്ന് തിരക്കേറിയ നടനാണ്. അങ്ങനെയാണ് നേരിട്ട് കാണാനായി ഞങ്ങൾ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഞാൻ തന്നെ അദ്ദേഹത്തോട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്' സംവിധായകൻ വ്യക്തമാക്കി.

'കഥ കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അദ്ദേഹം പറഞ്ഞത് താൻ ആ വേഷം ചെയ്യില്ലെന്നാണ്. കഥ ഇഷ്‌ടപ്പെടാത്തതോ കഥാപാത്രം നെഗറ്റീവ് ഷെയ്‌ഡ്‌ ഉള്ളതോ ആയിരുന്നില്ല കാരണം.ഒരു റിട്ടയേർഡ് മേജർ പോലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വില്ലൻ ആയാൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ പ്രധാനമന്ത്രിയെ പോലും വില്ലൻമാരായി നമ്മുടെ സിനിമകൾ വരുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു' കമൽ പറയുന്നു.

 

 

സിനിമയിൽ പ്രവർത്തിക്കാൻ ക്യാമറാമാൻ വേണു കൂട്ടാക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'ആദ്യം വേണുവിനെയാണ് ക്യാമറാമാനായി തീരുമാനിച്ചത്. ഞാൻ നേരിട്ട് വേണുവിനെ വിളിച്ചു. എന്നാൽ നായകൻ ദിലീപ് ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് വേണു പറഞ്ഞത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വേണു അതിന്റെ കാരണമായി പറഞ്ഞത്. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ വേണ്ടെന്ന് കരുതി ഞാൻ പിന്നീട് അജയൻ വിൻസന്റിനെ കൊണ്ട് വരികയായിരുന്നു' കമൽ കൂട്ടിച്ചേർത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends