സ്നേഹം കൂടുതല്‍ ഡാന്‍സിനോട്
സ്നേഹം കൂടുതല്‍ ഡാന്സിനോടാണെന്ന് ബോളിവുഡ് നടി മാധുരി ദീക്ഷിത്.ഡാന്‍സിനെ വര്‍ഷങ്ങളായി പ്രണയിക്കുന്നു.ഡാന്‍സിനോടുള്ള സ്നേഹമുള്ളത് കൊണ്ടാണ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തുന്നതെന്ന് മാധുരീ പറഞ്ഞു. മുംബൈയിലൊരു ഡാന്‍സ് സ്കൂള്‍ തുടങ്ങണമെന്നുണ്ടെന്ന് മാധുരി പറഞ്ഞു.കുറച്ച് കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുകയെന്നത് വലിയ ഭാഗ്യമുള്ള കാര്യമല്ലെയെന്നും മാധുരീ ചോദിക്കുന്നു. നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും മാധുരീ പറഞ്ഞു. ഡാന്‍സിനോടുള്ള ഇഷ്ടം കാരണമാണ് പല ഓഫറുകളും വേണ്ടെന്ന് വച്ചതെന്നും മാധുരീ കൂട്ടിച്ചേര്‍ത്തു. രണ്‍വീര്‍ കപൂര്‍ ചിത്രത്തില്‍ അതിഥി താരമായും എത്തിയിരുന്നു.ആജാ നച്ലെ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് മാധുരി വിധികര്ത്താവായിരിക്കുന്നത്. ടെറസ് ലൂയിസ്, ബോസ്കോ മാര്‍ടിസ് എന്നിവരാണ് മറ്റ് വിധികര്‍ത്താക്കള്‍. 'സൊ യു തിങ്ക് യു കാന്‍ ഡാന്‍സ്' എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ വേര്‍ഷനാണ് ആജാ നച്ലെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha