തെരി നൂറ് കോടി ക്ലബില്‍ ഇടം നേടി
വിജയ് നായകനായി എത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെരി നൂറ് കോടി ക്ലബില്‍ ഇടം നേടി. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് സിനിമയുടെ നേട്ടം. ഇന്ത്യയ്ക്ക് പുറമെ റിലീസ് ചെയ്ത വിദേശ തീയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.60 കോടിക്ക് മുകളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം തെറി സ്വന്തമാക്കി. ആദ്യ ദിനം 31 കോടിയായിരുന്നു സിനിമയുടെ ആകെ കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം 13 കോടിയും 6.60 കോടി രൂപ കേരളത്തില്‍ നിന്നും ചിത്രത്തിന് ലഭിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയും ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കോടിയും ചിത്രം സ്വന്തമാക്കി.അന്തര്‍ ദേശീയ ബോക്സ് ഓഫീസിലും തെറിക്ക് മികച്ച നേട്ടമാണുള്ളത്. 31 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍. അമേരിക്ക, ഓസ്ട്രേലിയ, യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് സിനിമ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.ആദ്യ വാരം അമേരിക്കയില്‍ നിന്ന് 4.28 കോടിയും കാനഡയില്‍ നിന്ന് 1.45 കോടിയും ചിത്രത്തിന് ലഭിച്ചു. മലേഷ്യയില്‍ നിന്ന് 5.15 കോടി, യു. കെയില്‍ നിന്ന് 2.67 കോടി, ഓസ്ട്രേലിയയില്‍ നിന്ന് 1.56 കോടിയും, ന്യൂസീലാന്റില്‍ നിന്ന് 8.68 ലക്ഷം രൂപയും തെറിക്ക് ലഭിച്ചു.31 വിദേശ രാജ്യങ്ങളിലായി 500 തീയേറ്ററുകളിലാണ് തെറി റിലീസ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha