സുധീരനെതിരെ ബാറുകാരെ തിരിച്ചത് കോണ്‍ഗ്രസ് മന്ത്രി; സുധീരനെതിരെ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ സജീവം

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ ബാര്‍ ഉടമകളെ രംഗത്തിറക്കിയത് കോണ്‍ഗ്രസുകാരനായ മന്ത്രി. സുധീരനെ മദ്യപാനിയെന്ന് വ്യവസായി ഗോകുലം ഗോപാലന്‍ വിളിച്ചപ്പോള്‍ ആരും അദ്ദേഹത്തെ സഹായിക്കാനെത്താത്തതും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത വ്യക്തമാക്കുന്നു. സുധീരനെതിരെയുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായെങ്കിലും കേരള കോണ്‍ഗ്രസും ലീഗും അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു. കെ.എംമാണിയെ ബാര്‍ക്കോഴയില്‍ കുരുക്കി നിശബ്ദമാക്കിയ കോണ്‍ഗ്രസ് ഇബ്രാഹിം കുഞ്ഞിലൂടെ ലീഗിനെ വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും ലീഗ് നേതാക്കളുടെ സമയോചിതമായ ഇടപെടല്‍ കാരണം നടക്കാതെ പോയി.
ഇത്തവണയും വിനയായത് സുധീരന്റെ നാക്ക് തന്നെയാണ്. അരുവിപ്പുറത്ത് ശ്രീ നാരായണധര്‍മ്മ വേദി സംഘടിപ്പിച്ച യോഗത്തില്‍ ഗുരുദേവന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാനെത്തിയ സുധീരന്‍, ഗോകുലം ഗോപാലന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ തുടര്‍ യോഗത്തിന് വരില്ലായിരുന്നു എന്ന് പറഞ്ഞതോടെയാണ് വാക്കു തര്‍ക്കം മൂത്തത്. ഗോകുലം ഗോപാലനെതിരെ സുധീരന്‍ സംസാരിച്ച വിവരം അറിഞ്ഞ എറണാകുളത്തുകാരനായ കോണ്‍ഗ്രസ് മന്ത്രി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ രംഗത്തിറക്കുകയായിരുന്നു. സുധീരന്റെ ഭാര്യാസഹോദരിയുടെ പേരില്‍ ബാറുകളുണ്ടെന്ന ആരോപണവുമായി രാജ് കുമാര്‍ ഉണ്ണി രംഗത്തെത്തി. 1991 മുതല്‍ 2001 വരെ സുധീരന്‍ ഉപയോഗിച്ചിരുന്നത് തൃശൂരിലെ മദ്യ വ്യവസായിയിടെ കറാണെന്നും രാജ്കുമാര്‍ പറഞ്ഞു വച്ചു.(അതേസമയം രാജ്കുമാര്‍ ഉണ്ണിയെ പോലുള്ളവര്‍ കോഴ നല്‍കിയിരുന്നെങ്കില്‍ സുധീരന് സ്വന്തമായി കാര്‍ വാങ്ങാമായിരുന്നു)
കഴിഞ്ഞവര്‍ഷം ഗോകുലം ഗോപാലന്‍ 50 കോടി നികുതി അടച്ചെന്നാണ് മദ്യവ്യവസായികളുടെ വാദം. ആദായ നികുതി അടയ്ക്കുന്നതും മദ്യവില്പനയും തമ്മില്‍ ബന്ധമൊന്നുമില്ല. കോണ്‍ഗ്രസുകാരുടെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. എ ഐ ഗ്രൂപ്പു വ്യവസായമില്ലാതെ കോണ്‍ഗ്രസുകാരെല്ലാം സുധീരനെതിരെ തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണയാണ് സുധീരനെ അലട്ടുന്നത്.
അതേസമയം സുധീരന്‍ ഇത്തരം അവാര്‍ഡുകള്‍ സ്വീകരിക്കാനും പാടില്ലെന്ന് വാദം ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസില്‍ വച്ചായിരിക്കും. സുധീരനെ അനുകൂലിച്ച് ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയുമില്ല. ഇതിനിടെ ഗോകുലം ഗോപാലന്‍ എ.ഐ. സിസി നേതൃത്വത്തെ സമീപിക്കുമെന്നറിയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താന്‍ നല്‍കിയ സംഭാവനയുടെ പൂര്‍ണ വിവരങ്ങള്‍ എഐസിസിക്ക് നല്‍കുന്ന പരാതിയില്‍ ചൂണ്ടികാണിക്കുമെന്ന് ഗോകുലം ഗ്രൂപ്പിന്റെ വക്താവ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha