രാജ്യസഭ സീറ്റില്‍ കണ്ണും നട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, സിപിഎം ആലോചിക്കുന്നത് മമ്മൂട്ടിയെ

എഐസിസി ജനറല്‍ സെക്രട്ടറി പി.സി. ചാക്കോ കേരളത്തില്‍ ഒഴിവു വരുന്ന രാജ്യ സഭാ സീറ്റ് ലഭിക്കാന്‍ ചരടുവലി തുടങ്ങി. ഏപ്രിലിലാണ് രണ്ട് സീറ്റുകള്‍ ഒഴിവു വരുന്നത്. ഒന്ന് ലീഗിനു നല്‍കാനാണ് ധാരണ. ഒരെണ്ണം കോണ്‍ഗ്രസിനും. ലീഗ് വിട്ടു വീഴ്ച ചെയ്യുകയാണെങ്കില്‍ ജനതാദള്‍ യുവിന് നല്‍കും. എങ്കില്‍ എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തും. പാലക്കാട്ട് നിര്‍ത്തി തന്നെ കോണ്‍ഗ്രസുകാര്‍ തോല്‍പ്പിച്ചു എന്ന വീരന്റെ പരാതിയും മാറി കിട്ടും.
പി. രാജീവ് ഒഴിയുന്ന സീറ്റ് ചലച്ചിത്രതാരം മമ്മൂട്ടിക്ക് നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനാണ്. ഇടതു പക്ഷ അനുഭാവിയുമാണ്.
വയലാര്‍ രവിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കാമെന്ന ധാരണയാണ് സംസ്ഥാന നേതൃത്വത്തിനുള്ളതെങ്കിലും രവിയുടെ പ്രായം കണക്കിലെടുത്ത് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ചാക്കോ വിഭാഗം വാദിക്കുന്നത്. മാത്രവുമല്ല രവി കോണ്‍ഗ്രസിന്റെ ദൈനം ദിന രാഷ്ട്രീയത്തില്‍ സജീവവുമല്ല. എന്നാല്‍ പി.സി.ചാക്കോ ഡല്‍ഹി കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നു. ചാക്കോയ്ക്കായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല. അതില്‍ തോറ്റെങ്കിലും ഹൈക്കമാന്റിന് ചാക്കോയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഡല്‍ഹി തോല്‍വിയെ തുടര്‍ന്ന് ചാക്കോ പാര്‍ട്ടി സ്ഥാനം രാജിവച്ചുകൊണ്ട് നല്‍കിയ കത്ത് ഹൈക്കമാന്റ് ഇരുവരെയും സ്വീകരിച്ചിട്ടില്ല. ചാക്കോയുടെ രാജി സ്വീകരിക്കാനിടയില്ലെന്നു തന്നെയാണ് ഡല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ചാലക്കുടി തെരഞ്ഞെടുത്തത് ചാക്കോ നേരിട്ടാണ്.. തൃശൂരിലെ എംപിയായിരുന്നു ചാക്കോ. ചാലക്കുടിയില്‍ ജയസാധ്യതയുണ്ടെന്നു പറഞ്ഞാണ് അവിടെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസുകാര്‍ക്ക് പോലും ഇത് അപ്രിയമായി.
ലീഗ് തങ്ങളുടെ സീറ്റ് ആര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസും ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിക്ക് സീറ്റ് നല്‍കാനുള്ള ധാരണ നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. മമ്മൂട്ടിയെ രംഗത്തിറക്കാന്‍ പിണറായി നേരത്തെ തീരുമാനിച്ചിരുന്നു. തന്റെ ടേം കഴിയുന്നതിനു മുമ്പ് അത് സാധിക്കണമെന്നും പിണറായി കരുതുന്നു. ഏപ്രിലില്‍ രാജീവിന്റെ ടേം അവസാനിക്കുമ്പോള്‍ തന്നെ അത് നല്‍കാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. വയലാര്‍ രവി, എ.സി. ജോസ് തുടങ്ങിയവരുടെ പേരുകളും കോണ്‍ഗ്രസില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha