കിടപ്പറയില്‍ തീരുമാനിക്കാം ആത്മബന്ധം

നിങ്ങള്‍ എങ്ങനെയാണ് കിടന്നുറങ്ങുന്നത്? ഭാര്യയെ കെട്ടിപിടിച്ചോ കെട്ടിപിടിക്കാതെയോ? ഭാര്യയും ഭര്‍ത്താവും രണ്ട് വശങ്ങളിലേയ്ക്ക് തിരിഞ്ഞാണോ കിടക്കുന്നത്? ഉറക്കത്തിനിടയില്‍ നിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം മുട്ടിയുരുമാറുണ്ടോ? കിടപ്പറയിലാണ് ആത്മബന്ധങ്ങള്‍ നിര്‍ണയിക്കുന്നത്. നിങ്ങളും നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കിടപ്പറ രംഗം കണ്ട് നിര്‍ണയിക്കാമെന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്.
ലോകത്ത് വലിയൊരു ശതമാനം ആളുകളും പിന്തിരിഞ്ഞ് കിടക്കുന്നവരാണ്. ഇവര്‍ തമ്മിലുള്ള ബന്ധവും പിന്തിരിഞ്ഞായിരുക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുറം തിരിഞ്ഞ് നേരിയ തോതില്‍ ശരീരം സ്പര്‍ശിച്ച് കിടന്നുറങ്ങിയാല്‍ അതിനര്‍ത്ഥം ഒരാള്‍ മറ്റൊരാളെ സംരക്ഷിക്കുന്നു എന്നാണ്. എന്നാല്‍ പുറം തിരിഞ്ഞ് പരസ്പരം തൊടാതെ കിടന്നുറങ്ങുന്നവരായിരുന്നു അധികവും. അവര്‍ സ്വാതന്ത്ര്യം സ്വയം അനുഭവിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി.
മനശാസ്ത്രജ്ഞനായ കോറെന്‍ സ്വീറ്റാണ് കണ്ടു പിടുത്തങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ എല്ലായ്‌പ്പോഴും ഉറക്കത്തില്‍ ഇപ്രകാരം സംഭവിക്കണമെന്നില്ല സ്വാഭാവികമായും ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. ദമ്പതിമാര്‍ കെട്ടിപിടിച്ച് കിടന്നുവെന്ന് കരുതി ആത്മബന്ധം ഉണ്ടാവില്ല. അതേസമയം ശരീരങ്ങള്‍ ഉരസിയാല്‍മതി ആത്മബന്ധം ഊട്ടിയുറപ്പിക്കാന്‍.
ശരീരഭാഷയില്‍ നിന്നാണ് ദമ്പതിമാര്‍ തമ്മിലുള്ള അടുപ്പം മനസിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. നേരിയ സ്പര്‍ശനത്തില്‍ നിന്നും ബന്ധം അളക്കാം. ഇരുപത്തിനാലു മണിക്കൂറും കെട്ടിപിടിച്ചെന്ന് കരുതി സ്‌നേഹബന്ധം ഉണ്ടാകണമെന്നില്ല. ഉറക്കത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയാന്‍ വരെ കാരണമാകാം.
പകല്‍ സമയത്ത് തിരിച്ചറിയാന്‍ കഴിയാത്ത ബന്ധത്തിന്റെ ആഴം രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ കഴിയും എന്നാണ് ഗവേഷണത്തില്‍ നിന്നും മനസിലാവുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കാണിക്കുന്നത് പലപ്പോഴും അടവായിരിക്കുമെന്നാണ് ശാസ്ത്രമതം. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി കിടന്നാലും ഇരുവര്‍ക്കുമിടയില്‍ അടുപ്പം കൂടും. എന്നാല്‍ ഇത്തരത്തില്‍ കിടക്കുന്നവര്‍ കുറവാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ചിലര്‍ ഉറങ്ങാന്‍ നേരം മുഖത്തോടു മുഖം നോക്കുമെങ്കിലും ഉറങ്ങി കഴിയുമ്പോള്‍ രണ്ടു വഴിക്കാവും. മുഖത്തോടു മുഖം നോക്കി കിടക്കുന്നവര്‍ പരസ്പരം സംസാരിക്കുന്നതും പതിവാണ്. രോഗങ്ങള്‍ ഉള്ളപ്പോള്‍ മറ്റൊരു മുറിയില്‍ കിടക്കുന്നത് നല്ല സൂചനയാണത്രേ. ഇങ്ങനെ കിടക്കുക വഴി പരസ്പരവിശ്വാസം വര്‍ദ്ധിപ്പിക്കാം. തനിക്ക് രോഗം വരുമോ എന്ന് ഭര്‍ത്താവ് ഭയപ്പെട്ടാല്‍ വിജയിച്ചു എന്നു കരുതിയാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha