സുനന്ദ കൊലപാതകം; തരൂരില്‍ മാത്രമായി ഒതുങ്ങില്ല അന്വേഷണം

മുന്‍ കേന്ദ്രമന്ത്രി ഡേ. ശശിതരൂര്‍ ഡല്‍ഹി പോലീസിനെ വിരട്ടി. തന്നോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്നായിരുന്നു തരൂരിന്റെ ഭീഷണി. കളി പഠിപ്പിക്കാന്‍ വന്നാല്‍ ലോക്കപ്പിലിട്ട് ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും പറഞ്ഞത്രേ. മിനിറ്റുകളോളം പോലീസും തരൂരും കയര്‍ത്തു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. താന്‍ ലോകസഭാംഗമാണെന്നായിരുന്നു തരൂരിന്റെ ഭീഷണി. ഡല്‍ഹി പോലീസിനു മുമ്പില്‍ തരൂര്‍ എം പിയല്ലെന്നും കുറ്റാരോപിതനാണെന്നും പോലീസ് പറഞ്ഞത്രേ.
പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം ആത്മഹത്യയാക്കണമെന്ന് എയിംസിന്റെ ഫോറന്‍സിക് വിഭാഗ തലവനോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനാണ് തരൂര്‍ വികാരം കൊണ്ടത്. അങ്ങനെയൊരു സംഭവമില്ലെന്ന് പറഞ്ഞപ്പോള്‍ ഡോക്ടറുടെ മൊഴി പോലീസ് കാണിച്ചു. ജനുവരി 18 നാണ് തരൂര്‍ എയിംസ് തലവനായ ഡോ. ഗുപ്തയെ കാണാനെത്തിയത്. അക്കാര്യം പ്രത്യേക അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു. എയിംസിലെ ഡോക്ടറെ സ്വാധീനിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ സഹായവും തരൂരിന് ലഭിച്ചിരുന്നു എന്നാണ് വിവരം.
സുനന്ദയുടെ മരണത്തില്‍ നിന്നും തരൂരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ടിരുന്നതായും പോലീസ് സംശയിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച് തരൂരിനെ സഹായിക്കണം എന്നാവശ്യപ്പെട്ടത് എഐസിസി. ആസ്ഥാനത്ത് നിന്നായിരുന്നു. സോണിയയുടെയും രാഹുലിന്റെയും സമ്മതമില്ലാതെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും തരൂരിന് ഇത്തരമൊരു സംശയം ലഭിക്കുമായിരുന്നില്ല.
ഐ.പി.എല്‍ വിവാദമാണ് പ്രത്യേക അന്വേഷണ സംഘം കൃത്യമായും അന്വേഷിക്കുന്നത്. നടന്നത് പുറത്തുവന്നാല്‍ തരൂര്‍ മാത്രമല്ല , ഒപ്പമുള്ള നിരവധി നേതാക്കള്‍ അകത്താകുമെന്ന് പോലീസ് കരുതുന്നു. പ്രത്യേക അന്വേഷണ സമയം അന്വേഷിക്കുന്നത് തരൂരും സുനന്ദയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ്. തരൂരിന്റെ സാമ്പത്തിക സ്രോതസ് തരൂരിന്റേത് മാത്രമായിരുന്നോ എന്നാണ് പോലീസിന്റെ സന്ദേഹം. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും ബിസിനസുകാരുടെയും ബിനാമിയായിരുന്നോ സുനന്ദയെന്നും പോലീസ് അന്വേഷിക്കുന്നു.
സുനന്ദയും തരൂരും തമ്മിലുള്ള തര്‍ക്കം പരസ്ത്രീബന്ധം മാത്രമാണെന്നന്ന നിഗമനത്തില്‍ നിന്നും പോലീസ് വഴി തിരിഞ്ഞ് സഞ്ചരിക്കുകയാണ്. അത് പരസ്ത്രീ ബന്ധം മാത്രമല്ല, സാമ്പത്തിക കുറ്റകൃത്യം കൂടിയാണ്. സുനന്ദ നടന്നത് തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ചില ഉന്നതര്‍ അകത്താകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ സുനന്ദയുടെ മരണം തരൂരിനു മാത്രമല്ല മറ്റ് പലര്‍ക്കും അനിവാര്യമായിരുന്നു എന്നാണ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha