ജോമോന്റെ സമരത്തിന് വെന്നിക്കൊടി; വിഷ്ണുവിന്റെ കുടുംബത്തിനു സഹായം

കൊച്ചി വെണ്ടുരുത്തി പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താന്‍ കായലിലേക്ക് ചാടിയ വിഷ്ണു ഉണ്ണിയെ ഓര്‍മ്മയില്ലേ? ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥന്‍. വിഷ്ണു ഉണ്ണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം അനുവദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഇടപെടല്‍ കൊണ്ടാണ് ഇത് സാധ്യമായത്. ജോമോന് നന്ദി പറയാം.
സംസ്ഥാനം ബാര്‍കോഴയ്ക്ക് പിന്നാലെ നടക്കുന്നതിനിടെയിലാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വിഷ്ണു ഉണ്ണിയുടെ സങ്കടക്കഥയുമായി നീതി ദേവതകള്‍ക്ക് മുമ്പില്‍ കയറിയിറങ്ങിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മനുഷ്യാവകാശകമ്മീഷനെ ജോമോന്‍ സമീപിക്കുമ്പോള്‍ വിഷ്ണു ഉണ്ണിയുടെ തിരോധാനത്തെ കുറിച്ച് ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.സി. കോശിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കേസെടുത്തു. ഇതിനിടെ ജോമോന്റെ ശ്രമഫലമായി വിഷ്ണുവിന് ധീരതയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരവും ലഭിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിഷ്ണുവിന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമുണ്ടായിരുന്നു. കമ്മീഷന്‍ ഇടപെട്ടതോടെ തടസം നീങ്ങി. തങ്ങള്‍ തുടരെ അന്വേഷണം നടത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു
ഇതിനിടെ ജോമോന്‍ മുഖ്യമന്ത്രിയെയും സമീപിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്നായിരുന്നു കമ്മീഷനിലും ജോമോന്‍ ഇക്കാര്യം സമര്‍പ്പിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും ഇതു സംബന്ധിച്ച് ജോമോന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് വിഷ്ണുവിന്റെ കുടുംബത്തിന് 5 ലക്ഷം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
കുഞ്ഞുമായി കായയിലേക്ക് ചാടിയ സംഗീത രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് മരിച്ചു. സംഗീത ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഗീത മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരിക്കെയാണ് കായലില്‍ ചാടിയതെന്ന് എറണാകുളം പോലീസ് കമ്മീഷനില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ഏതായാലും ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരിശ്രമം അഭിനന്ദനീയം തന്നെ. അഭയകേസിന്റെ നൂലാമാലകള്‍ അഴിച്ചെടുക്കുന്നതില്‍ ജോമോന്‍ നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് വിഷ്ണുവിന്റെ കേസിലും ഉണ്ടായത്. അര്‍ത്ഥരഹിതമായ കലാപങ്ങളില്‍ അളവറ്റ താത്പര്യം കാണിക്കുന്ന കേരളത്തിന്റെ പൊതു സമൂഹം ജോമോനെ പോലുള്ളവര്‍ കാണിക്കുന്ന പ്രതിബദ്ധത മാകതൃകയാക്കണം. ആരുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് പൗരന്‍മാര്‍ വാദിക്കേണ്ടത്. അത്തരമാളുകള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണ കിട്ടും.. പൊതുപ്രവര്‍ത്തനം എന്നാല്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന് പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വിഷ്ണു ഉണ്ണി ധീരനായി. മകന്റെ മൃതദേഹം പോലും കാണാനാവാതെ വേദനിക്കുന്ന മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം ഒരാശ്വാസമല്ലെങ്കിലും അത്രയെങ്കിലും നടന്നല്ലോ എന്ന് ആശ്വസിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha