വീരേന്ദ്ര കുമാര്‍ ഇടത്തേക്ക്?

നിയമസഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം ബാക്കി നില്‍ക്കെ ജനതാദളില്‍ പുനരാലോചന. എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വിയില്‍ തൂങ്ങി സര്‍ക്കാര്‍ വിട്ടാലോ എന്നാണ് വീരേന്ദ്രകുമാര്‍ ആലോചിക്കുന്നത്. വീരനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരാണെന്ന ബാലകൃഷ്ണപിള്ള റിപ്പോര്‍ട്ട് ആയുധമാക്കാന്‍ ജനതാദള്‍ ആലോചിക്കുന്നു.
കെ.പി. മോഹനനോട് വീരന് പഴയതു പോലെ പ്രതിപത്തിയുമില്ല. മകനും എംഎല്‍എയുമായ എം.വി. ശ്രേയാംസ് കുമാറിനെയാണ് അദ്ദേഹം മന്ത്രിയാക്കാനിരുന്നതെങ്കിലും മോഹനന്‍ മന്ത്രി സ്ഥാനം വെട്ടി പിടിക്കുകയായിരുന്നു. കെ.പി. മോഹനനെതിരെ അഴിമതി ആരോപണങ്ങളും സജീവമാണ്.
സിപിഐ-എം പിണറായിയുടെ കൈയിലേക്ക് വന്നാല്‍ അടുത്ത അഞ്ചു കൊല്ലം ഇടതുമുന്നണി ഭരിക്കുമെന്നാണ് വീരന്റെ കണക്കുകൂട്ടല്‍. അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തിയിരുന്ന വീരന് ഇപ്പോള്‍ വിഎസിനോട് പഴയതു പോലെ പ്രതിപത്തിയില്ല. പിണറായിയുമായി അടുത്തിട്ടുമുണ്ട്.
വീരന്റെ ദള്‍ ഇടതുമുന്നണിയിലെത്തിയാല്‍ ശ്രേയാംസ് കുമാറിനെ മന്ത്രിയാക്കാമെന്നാണ് വീരന്റെ കണക്കുകൂട്ടല്‍. സിപിഎം ആലപ്പുഴ സമ്മേളനത്തിലേക്ക് ശ്രേയാംസിനെ ക്ഷണിച്ചത് ഇത്തരമൊരു ചിന്തയുടെ പശ്ചാത്തലത്തിലാണെന്നു കേള്‍ക്കുന്നു. ശ്രേയാംസ് ക്ഷണം സ്വീകരിച്ചെത്തി താരമാവുകയും ചെയ്തു.
ശ്രേയാംസാണ് മാതൃഭൂമി ചാനലിന്റെ മേധാവി. ശ്രേയാംസിനെ കൈയില്‍ കിട്ടിയാല്‍ മാതൃഭൂമി ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താമെന്നും പിണറായി കരുതുന്നു. പിണറായിയും വീരനും തമ്മില്‍ പഴയതു പേലെ ആശയസമരമില്ലെന്നും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു. മാത്രവുമല്ല വീരന്റെ ആശയങ്ങള്‍ക്ക് ഇടതു പക്ഷ ചായ്‌വാണുള്ളത്. ഇടതുമുന്നണിയിലാണെങ്കില്‍ മാത്രമേ താന്‍ ആദരിക്കപ്പെടുകയുള്ളൂ എന്ന തോന്നലും വീരനുണ്ട്.
കെ.പി. മോഹനന്‍ യുഡിഎഫ് വിടാന്‍ തയ്യാറായില്ലെങ്കിലും സാരമില്ലെന്നാണ് വീരന്റെ കണക്കുകൂട്ടല്‍. കാരണം വീരനാണ് പാര്‍ട്ടി ചെയര്‍മാന്‍. മോഹനന്‍ വിപ്പ് ലംഘിച്ചാല്‍ പുറത്താകും. അതേ സമയം ശ്രേയാംസിന്റെ ഭൂമി കൈയേറ്റ വിഷയങ്ങളില്‍ സിപിഎമ്മിന് പഴയതു പോലെ വിരോധവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha