വിഴിഞ്ഞം പൊളിച്ചത് പൊന്‍രാധാകൃഷ്ണനെന്ന് സൂചന, തുറമുഖത്തിന്റെ ടെണ്ടറാണ് കേന്ദ്രമന്ത്രി അട്ടിമറിച്ചത്

വിഴിഞ്ഞം തുറമുഖം അട്ടിമറിച്ചത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണെന്ന് സൂചന. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നാഗര്‍കോവിലിന് സമീപമുള്ള കുളച്ചല്‍ തുറമുഖത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് വിഴിഞ്ഞം തകര്‍ത്തത്. തുറമുഖത്തിന്റെ ടെണ്ടറാണ് കേന്ദ്രമന്ത്രി അട്ടിമറിച്ചത്. കേന്ദ്ര ഉപരിതല കപ്പല്‍ ഗതാഗത മന്ത്രിയാണ് പൊന്‍രാധാകൃഷ്ണന്‍. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തും തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരാണ് വിഴിഞ്ഞം സ്വപ്നത്തിന് തുരങ്കം വച്ചത്.
ടെണ്ടറില്‍ നിന്നും അപ്രതീക്ഷിതമായാണ് കമ്പനികള്‍ പിന്‍മാറിയത്.
ടെണ്ടര്‍ നല്‍കാന്‍ യോഗ്യത നേടിയ കമ്പനികള്‍ ഇതിനകം രണ്ട് കോടിയോളം രൂപ വിവിധ ചെലവുകള്‍ക്കായി വിനിയോഗിച്ചിരുന്നു. പത്ത് വര്‍ഷത്തിനിടെ നാലാം തവണയാണ് ടെണ്ടര്‍ നടപടികള്‍ പരാജയപ്പെട്ടത്. ടെണ്ടര്‍ സമയം നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേരള സര്‍ക്കാരിനും വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണമെന്ന കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തിയില്ല.
കൊച്ചി ലോബിയാണ് കേരള സര്‍ക്കാരിനെ പിന്നോക്കം വലിക്കുന്നത്. പ്രധാനമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന അദാനി പോര്‍ട്ട്‌സ് വിഴിഞ്ഞം ഏറ്റെടുക്കുമെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി അവരും പിന്‍വാങ്ങുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് വിഴിഞ്ഞത്തിന്റെ കാര്യത്തിലുള്ള അതൃപ്തിയാണ് അദാനി ഗ്രൂപ്പിന്റെ പിന്‍മാറ്റത്തിന് കാരണമെന്നറിയുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha