വിഎസിനു വേണ്ടി പ്രതിഷേധിക്കാനുള്ള നീക്കം പൊളിച്ചത് പിണറായി

സമാപന സമ്മേളനവേദിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തനിക്ക് അനുകൂലമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കാനുള്ള പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നീക്കം തന്ത്രപൂര്‍വ്വം പൊളിച്ചത് പിണറായി വിജയന്‍. സമാപന സമ്മേളനം നടക്കുന്ന സ്ഥലത്ത് തന്നെ പിണറായിക്കെതിരെ പ്രതിഷേധം നടത്താനായിരുന്നു നീക്കം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഇത്തരത്തില്‍ നടത്തിയ ചില നീക്കങ്ങളാണ് അദ്ദേഹത്തിന് സീറ്റ് കരസ്ഥമാക്കി കൊടുത്തത്. 2006 ല്‍ നടന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. അന്ന് വിഎസിന് അനുകൂലമായ പ്രകടനം കണ്ട് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം പേടിച്ചു പോയി.
വിഎസ് ആകെ ഒറ്റപ്പെട്ടിരിക്കുകയാണ്. വേലിയ്ക്കകത്ത് വീട്ടില്‍ സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചില കള്ളുകുടിയന്‍മാര്‍ മാത്രമാണ് വിഎസിനുവേണ്ടി മുദ്രാവാക്യം വിളിക്കാനെത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തുമെന്നാണ് ചില അഭ്യുദയകാംക്ഷികള്‍ വിഎസിന് നല്‍കിയിരുന്ന രഹസ്യ വിവരം. എന്നാല്‍ പേരിന് ഒരാള്‍ പോലും വന്നില്ല. കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരാശരാകുകയും ചെയ്തു. പിണറായിയുടെ മാനേജ്‌മെന്റാണ് വിഎസിന്റെ തന്ത്രങ്ങളെ പൊളിച്ചത്. താന്‍ ഒന്നുമല്ലാതായി എന്ന് വിഎസ് തന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഫലത്തില്‍ ഒരൊറ്റ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും വിഎസിനൊപ്പമില്ല. തിരുവനന്തപുരത്തെ വീട്ടില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒറ്റപ്പെട്ടിരിക്കുകയാണ് വിഎസ്.
ഏതായാലും അദ്ദേഹം പ്രതിപക്ഷ നേതാവ് പദവി ഒഴിയില്ല. കോടിയേരി അദ്ദേഹത്തെ സന്ദര്‍ശിച്ചേക്കും. പാര്‍ട്ടിയുമായി ഒത്തു നീങ്ങാനായിരിക്കും വിഎസിന് കോടിയേരി നല്‍കുന്ന ഉപദേശം. വിഎസിന് എതിരായ നിലപാട് സ്വീകരിക്കാന്‍ കോടിയേരി തയ്യാറാവുകയില്ല. എല്ലാവരെയും ഇണക്കി കൊണ്ടു പോകാനായിരിക്കും അദ്ദേഹം ശ്രമിക്കുക. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കേണ്ടതില്ല.
വിഎസിന്റെ അധ:പതനത്തില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് പിണറായി വിജയന്‍ തന്നെയാണ്. സ്ഥാനം ഒഴിയുമ്പോഴും പിണറായിയുടെ മാനേജ്‌മെന്റ് നൂറുമേനി കൊയ്തു. യഥാര്‍ത്ഥത്തില്‍ വിഎസിന്റെ പ്രതിസന്ധിയിലാക്കിയത് അദ്ദേഹത്തിന്റെ പഴയ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് വിഎസിന്റെ ഉപദേശകര്‍. ജോസ്ഫ് മാത്യുവിനെ പോലുള്ള ഐടി ഉപദേശകരുടെ വാക്കു കേട്ടതിന്റെ ഫലമാണ് വിഎസ് ഇപ്പോള്‍ അനുഭവിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha