വയസന്മാര്‍ നിരാശരായി; പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കം ചാണ്ടി തടഞ്ഞു

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് ഉമ്മന്‍ചാണ്ടി തടഞ്ഞത്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ 40,000 പേരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. 4000 കോടിയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരത്തെ സാമ്പത്തിക പ്രതിസന്ധിയിലാണ്. മുന്നോട്ടു പോകാനാവാത്ത തരത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇതാണ് പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ധനമന്ത്രാലയം തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
കോണ്‍ഗ്രസ് എന്‍ജിഒ അസോസിയേഷന്‍ നേതാവ് കോട്ടാത്തല മോഹനന്‍ പെന്‍ഷന്‍ പ്രായം 58 ആക്കുന്നതിനുവേണ്ടി കേരള യാത്ര നടത്തുകയാണ്. കോട്ടാത്തലയുടെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനകള്‍ പറയുന്നത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നീക്കം മണത്തറിഞ്ഞ് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. വാര്‍ത്ത പ്രചരിച്ച ചൊവ്വാഴ്ച തന്നെ ഇവര്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്നാണ് യുവജന സംഘടനകളുടെ ഭീഷണി.
അടുത്ത തലമുറയുടെ അന്തകനാകാന്‍ താനില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. സിപിഎമ്മില്‍ കലാപം മൂക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച് അവരെ ഒന്നാക്കാന്‍ ഏതായാലും താനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു കഴിഞ്ഞു. അതേസമയം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ പെന്‍ഷന്‍പ്രായം കൂട്ടുമെന്ന ശുഭാപ്തി വിശ്വാസത്തിലുമാണ്. ഇവര്‍ക്ക് വാക്കിംഗ് സ്റ്റിക്കും കുട്ടികണ്ണടയും സൗജന്യമായി നല്‍കണമെന്നാണ് യുവജനങ്ങള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha