വി.എസിന് ശാസന; കളിച്ചത് പിണറായി

വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വി.എസ്. അച്യുതാനന്ദനെതിരെ നടപടി വേണമെന്ന പിണറായി വിജയന്റെ ആവശ്യമാണ് പോളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം അംഗീകരിച്ചു കൊടുത്തത്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുമായി നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പരസ്യശാസനയുടെ കാര്യത്തില്‍ പൂര്‍ണമായ യോജിപ്പ് യച്ചൂരിക്കില്ലാത്തതു കാരണമാണ് അദ്ദേഹം പങ്കെടുക്കാത്ത യോഗത്തില്‍ തീരുമാനമുണ്ടായത്.
അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അച്യുതാനന്ദന്‍ മത്സരിച്ച് ജയിക്കുകയും ഇടതിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ അദ്ദേഹം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കും. ക്ലിഫ്ഹൗസും സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കും വി.എസ്. ന് വീക്ക്‌നെസാണ്. അച്യുതാനന്ദനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനുള്ള തന്ത്രമാണ് പിണറായി പയറ്റുന്നത്. അദ്ദേഹം ജയിച്ചു വന്നാല്‍ തന്റെ മുഖ്യമന്ത്രി കസേര സ്വപ്നമായി തീരുമെന്ന് പിണറായിക്കറിയാം.
എം.എല്‍.എ. മാരുടെ അഭിപ്രായം അനുസരിച്ച് മുഖ്യമന്ത്രിയെ കണ്ടെത്താമെന്ന് തീരുമാനിച്ചാല്‍ ജയിച്ചുവരുന്ന എം.എല്‍.എ. മാര്‍ എന്തു തീരുമാനിക്കുമെന്ന ഉറപ്പ് പിണറായിക്കില്ല. മാത്രവുമല്ല സംസ്ഥാന സെക്രട്ടറി കോടിയേരിയെ പിണറായിക്ക് വിശ്വാസവുമില്ല. അദ്ദേഹം വി.എസിനൊപ്പം നിന്നേക്കും എന്നുതന്നെയാണ് പിണറായിയുടെ ധാരണ. കാരണം വി.എസിനൊപ്പം നില്‍ക്കുന്നവര്‍ക്കാണ് പൊതുജനമധ്യത്തില്‍ ഗ്ലാമറുള്ളത്. പിണറായി അഴിമതിക്കാരനാണെന്ന ധാരണയാണ് പൊതുവേയുള്ളത്.
പിണറായിയും കോടിയേരിയും തമ്മില്‍ ഉള്ളിന്റെയുള്ളില്‍ ഒരു ശീതസമരമുള്ളതിനാല്‍ എല്ലാവരുടേയും സഹകരണത്തോടെ വി.എസിനെ പുറത്താക്കുകയാണ് ഏകപോംവഴിയെന്ന് പിണറായി കരുതുന്നു. ഇതിനു പ്രകാശ് കാരാട്ടിന്റെ പിന്തുണയുണ്ട്. രാമചന്ദ്രന്‍ പിള്ളയും പൂര്‍ണമായും യോജിക്കുന്നു. കാരണം രാമചന്ദ്രന്‍ പിള്ളയെ വി.എസ്. എതിര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha