ക്രൈസ്തവ, ഇസ്ലാം കേന്ദ്രീകരണം; സിപിഎം ലീഗിലേക്കെന്ന് സൂചന നല്‍കി ഇ പി ജയരാജന്‍

ഉമ്മന്‍ചാണ്ടി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭരണതുടര്‍ച്ച എന്ന അങ്ങയുടെ സ്വപ്‌നം വെള്ളത്തിലൊലിക്കും. ലൈറ്റ് മെട്രോയും കൊച്ചി മെട്രോയും വിഴിഞ്ഞവുമൊക്കെ നടപ്പാക്കി ഉമ്മന്‍ചാണ്ടി കാണിച്ച മാതൃകകളൊക്കെ ഉദ്ഘാടനം ചെയ്യാനുള്ള വിധി പിണറായിക്ക് വന്ന് ചേരും. പിണറായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ച ഇ പി ജയരാജനില്‍ നിന്നാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേരളം കേട്ടത്. കൂട്ടുകൂടാന്‍ നല്ലത് മുസ്ലീം ലീഗ്. ആര്‍എസ്പിയെക്കാളും എന്ത് കൊണ്ടും നല്ലത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഒരു രഹസ്യചര്‍ച്ചയുടെ പൊരുളാണ് ഇ പി രണ്ട് വരിയില്‍ പറഞ്ഞ് വച്ചത്. മുസ്ലീം ലീഗിനെയും കേരളകോണ്‍ഗ്രസ് മാണിയെയും സിപിഎമ്മിലെത്തിക്കുകയെന്ന ലക്ഷ്യം ഏറെ നാളായി പിണറായിയ്ക്കുണ്ട്. മാണി ബാര്‍ കോഴയില്‍ പെട്ടതോടെ അത് വേണ്ടെന്ന് വച്ചു. സിപിഎം നേതാവ് എളമരം കരീം, പിണറായി വിജയന്‍, കോടിയോരി എന്നിവരാണ് ലീഗ് നേത്യത്വവുമായി ഏറെ നാളായി രഹസ്യം ചര്‍ച്ച നടത്തുന്നത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയ്ക്കും അറിയാം. അതാണ് പാണക്കാട് തങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ ചാണ്ടി പേടിച്ച് പോകുന്നത്.
ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് യൂസഫലിയാണ്. കോണ്‍ഗ്രസ് പല കാര്യങ്ങളിലും തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതി ലീഗിനുണ്ട്. വിഎം സുധീരന്റെ ചില നിലപാടുകളോട് ലീഗിന് പണ്ടേ യോജിപ്പില്ല. രമേശ് ചെന്നിത്തല നടത്തുന്ന ചില നീക്കങ്ങളും ലീഗിനെ പിന്നോട്ടടിക്കുന്നു. തങ്ങള്‍ക്കൊപ്പം വന്നാല്‍ ഇതൊന്നും ഉണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. ക്രൈസ്തവ, ഇസ്ലാംമത വിശ്വാസികളുടെ വോട്ടിന്റെ എണ്ണപെരുപ്പമാണ് സിപിഎമ്മിനെ ലീഗിലേക്കും മാണിയിലേക്കും അടുപ്പിക്കുന്നത്.
മാണിക്കെതിരായ ബാര്‍കോഴ കേസ് തീര്‍ന്നാലുടന്‍ മാണിയോയും അവര്‍ വശത്താക്കും. മധ്യതിരുവിതാംകൂറും മലബാറും പിടിച്ചില്ലെങ്കില്‍ ഭരണം പിടിക്കാനാവില്ലെന്ന കണക്ക് കൂട്ടലുകളും സിപിഎമ്മിനുണ്ട്. പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് ലീഗിന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ട്. ലീഗ് ഒരു മതേതരകക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതിനൊക്കെ മുമ്പ് വിഎസിനെ കിടത്തണം. അത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ. കല്യാശേരിയില്‍ നായനാര്‍ അനുസ്മരണത്തിനിടെയായിരുന്നു ഇപിയുടെ പ്രതികരണം.നായനാര്‍ക്ക് ലീഗുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha