ഇടതുമുന്നണിയിലേയ്ക്ക് കയറാനൊരുങ്ങിയ ഗണേശന് പണി സര്‍ക്കാര്‍ വക

ഒടുവില്‍ മുന്‍മന്ത്രി കെ ബി ഗണേശ്കുമാറിന് യുഡിഎഫ് സര്‍ക്കാരിന്റെ പണി വരുന്നു.സിപിഎമ്മിന്റെ യോഗത്തിലൊക്കെ പങ്കെടുത്ത് ഗ്ലാമറായി നില്‍ക്കുമ്പോഴാണ് മറ്റൊന്നും പറയാനില്ലാത്തതുകാരണം ജെ ശങ്കരരാമന്റെ പരാതി വാങ്ങി സര്‍ക്കാര്‍ ഗണേശനെ തല്ലാന്‍ ഒരുങ്ങുന്നത്. ശങ്കരരാമന്‍ ഇതിനുമുമ്പ് സര്‍ക്കാരിനു നല്‍കിയ നിരവധി പരാതികള്‍ അവഗണിച്ചെങ്കിലും പുതിയൊരു പരാതി എഴുതി വാങ്ങി ഗണേശനെ തല്ലാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ശ്രീവിദ്യയുടെ സ്വത്താണ് കേന്ദ്ര വിഷയം. ശ്രീവിദ്യയുടെ അവസാന കാലം മലയാളത്തിന്റെ പ്രിയതാരത്തെ അറിയുന്നവര്‍ക്കൊക്കെ വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഗണേശന്‍ ഉള്‍പ്പെടെയുള്ള ചില സുഹൃത്തുക്കള്‍ മാത്രമാണ് ഒടുവിലത്തെ കാലത്ത് ശ്രീവിദ്യയ്ക്ക് തുണയായിരുന്നത്. ബന്ധുക്കളെന്ന് പറയുന്നവരെയൊന്നും അന്നു കണ്ടില്ല. വീടിനെയും കാറിനെയും സംസ്ഥാനത്തിനകത്തും പുറത്തുള്ള എല്‍ ഐസി പോളിസികളെക്കുറിച്ചും തനിക്ക് അറിയണമെന്നാണ് ശങ്കരരാമന്റെ ആവശ്യം. വേണമെങ്കില്‍ ഇതെല്ലാം ഗണേശന്‍ വിറ്റെന്ന് പറയാനും ശങ്കരരാമന്‍ മടിക്കില്ല. കാരണം പണത്തിനു മേലേ പരുന്തും പറക്കത്തില്ലല്ലോ.
ശ്രീവിദ്യയുടെ സ്വത്തുക്കളൊക്കെ അവരുടെ പേരിലുള്ള ട്രസ്റ്റിന്റെ കൈവശമാണുള്ളതെന്നറിയുന്നു. അതിനു നേതൃത്വം നല്‍കുന്നത് ഗണേശനാണ് . വിദ്യാമ്മയെ ജിവിച്ചിരിക്കുമ്പോള്‍ നോക്കാത്തവര്‍ മരിക്കുമ്പോഴും നോക്കേണ്ട എന്നാണ് ഗണേശന്റെ നിലപാട്. ശ്രീവിദ്യ മരിക്കും വരെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ശങ്കരരാമന്‍ ഉള്‍പ്പെടെ ആരുമായും അവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.
കീഴൂട്ട് രാമന്‍പിള്ളയുടെ ചെറുമകനായ ഗണേശന് എന്തായാലും ജീവിക്കാന്‍ ശ്രീവിദ്യയുടെ സ്വത്ത് വേണമെന്നില്ല. മന്ത്രിയായിരുന്ന കാലത്ത് കൈയിട്ട് വാരാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്നൊന്നും ഗണേശന്‍ ഖജനാവ് കൊള്ളയടിച്ചില്ല. അഴിമതിയൊന്നും ചൂണ്ടി കാണിക്കാനില്ലാത്തതു കൊണ്ടാണല്ലോ പെണ്ണു കേസിന്റെ പേരില്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത്.
ശങ്കരരാമന്റെ പരാതി സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി. ശ്രീവിദ്യയുടെ സ്വത്ത് തനിക്ക് വേണ്ടെന്ന് ഗണേശന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീവിദ്യ കൃത്യമായ വില്‍പ്പത്രം എഴുതിയിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ശങ്കരരാമന്‍ ഉള്‍പ്പെടെ ആര്‍ക്കുമാവില്ല. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ട ഗണേശന്‍ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം കാത്തു കഴിയുകയാണ്. അതിനു തടയിടാനാണ് പുതിയൊരു ആരോപണവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha