സെന്‍കുമാറിനെ നിയമിച്ചത് ഉമ്മന്‍ചാണ്ടി

സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപിയാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് സുപ്രധാന തസ്തികയായ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തിരുന്ന സെന്‍കുമാറിനെ രമേശ് ചെന്നിത്തല അധികാരത്തിലെത്തിയതോടെ ഗ്ലാമര്‍ കുറഞ്ഞ ജയില്‍വകുപ്പിലേക്ക് മാറ്റുകയായിരുന്നു. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വിവാദമുണ്ടാക്കി മാറിയ പശ്ചാത്തലത്തിലായിരുന്നു നിയമനമെങ്കിലും അനന്ത കൃഷ്ണനെ ഇന്റലിജന്‍സ് മേധാവിയാക്കി സെന്‍കുമാറിനെ മാറ്റേണ്ട സാഹചര്യം അന്നുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റേയും വിശ്വസ്തന്‍ എന്ന പ്രചാരണമാണ് അന്ന് സെന്‍കുമാറിന് വിനയായത്.
സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐഎഎസ്, ഐ പിഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ കീഴിലാണ് വരുന്നത്. വിജിലന്‍സ് മേധാവി വിന്‍സെന്റ് എം പോള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നതും ഇതുകൊണ്ടാണ്. ആഭ്യന്തരമന്ത്രി വകുപ്പു മന്ത്രിയാണെങ്കിലും സിവില്‍ സര്‍വീസുകാരുടെ നാഥന്‍ മുഖ്യമന്ത്രിയാണ്. യഥാര്‍ത്ഥത്തില്‍ ഐ പിഎസുകാരല്ലാത്ത ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വരെ മാത്രമേ ആഭ്യന്തര മന്ത്രിയ്ക്ക് ഇടപെടാനാവുകയുള്ളൂ. ഇതാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ള ശീതസമരത്തിന്റെ ഒരു അടിസ്ഥാനം.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടു വരാന്‍ സാധിച്ചത് സെന്‍കുമാറിന്റെ ഇന്റലിജന്‍സ് കാരണമാണ്. രമേശ് ചെന്നിത്തലയുടേതുള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്ന് ആരോപണം ഉയര്‍ന്നതും ഇന്റലിജന്‍സ് മേധാവിയായി സെന്‍കുമാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്.
സംസ്ഥാനം കണ്ടിട്ടുള്ള ഏറ്റവും പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. കെഎസ്ആര്‍ടിസി എംഡിയായിരിക്കെ അദ്ദേഹം സ്ഥാപനത്തെ ലാഭത്തിലാക്കി. ഇടതുസര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരുന്ന മാത്യു റ്റി തോസ് സെന്‍കുമാറിനെ തന്റെ വകുപ്പിലേക്ക് ക്ഷണിച്ചു കൊണ്ടു പോവുകയായിരുന്നു.കോര്‍പ്പറേഷനിലെ ജിവനക്കാര്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്ന പേരാണ് സെന്‍കുമാറിന്റേത്.
അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന കുഴപ്പം മാത്രമാണ് സെന്‍കുമാറിന് സ്വന്തമായുള്ളത്. അതൊരു കുഴപ്പമാണോ എന്നു മാത്രം ചോദിച്ചാല്‍ മതി. മനസിലുള്ളത് തുറന്നു പറയുമെന്ന മറ്റൊരു കുഴപ്പം കൂടിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha