രേഖ ചോര്‍ത്തുന്ന കുട്ടിച്ചാത്തനെ പിടിക്കാന്‍ വഴി പറയുന്നവര്‍ക്ക് സമ്മാനം

മന്ത്രി കെ എം മാണിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സില്‍ നിന്നും നിരന്തരം ചോര്‍ത്തുന്ന കുട്ടിച്ചാത്തനെ കണ്ടെത്താന്‍ വിജിലന്‍സ് മേധാവി വിന്‍സെന്റ് എം പോളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സീല്‍ വച്ച കവറില്‍ കോടതിക്ക് നല്‍കിയ പരിശോധനാഫലം പോലും ചോര്‍ന്നത് തന്റെ കഴുത്തിനു കത്തി വയ്ക്കാനാണെന്നാണ് മന്ത്രി രമേശിന്റെ നിലപാട്. താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ തടസമുണ്ടാക്കാന്‍ എ ഗ്രൂപ്പ് നേതാക്കളില്‍ നിന്നാരെങ്കിലുമാണോ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും രമേശിന് സംശയമുണ്ട്. ഞായറാഴ്ച രാത്രി വൈകി വിവരം പുറത്തായതോടെ രമേശ് ഉന്നത ഉദ്യോഗസ്ഥരെല്ലാം ഫോണില്‍ ബന്ധപ്പെട്ട് ചോര്‍ച്ച അടയ്ക്കണമെന്ന് രമേശ് പറഞ്ഞത്രേ.
അതേ സമയം ബാബുവിനെതിരെയുള്ള ഒരൊറ്റ റിപ്പോര്‍ട്ടും ചോരുന്നില്ല. ബാബുവാകട്ടെ ബിജുവിനെതിരെ കേസുനടത്തി സമൂഹമധ്യത്തില്‍ ഗ്ലാമര്‍ താരമാകുന്നു. ധനമന്ത്രി മാണിയാകട്ടെ തനിക്കെതിരെ വരുന്ന ബോംബുകളൊന്നും പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്.
നുണ പരിശോധനാഫലം ചോര്‍ത്തിയ കുട്ടിച്ചാത്തന്‍ അമ്പിളിയാണെന്നാണ് വിജിലന്‍സ് രാത്രി സംശയിച്ചത്. എന്നാല്‍ ഫലമെന്താണെന്ന് അമ്പിളിക്കോ ബിജുരമേശിനോ അറിയില്ല. അക്കാര്യം ആഭ്യന്തരമന്ത്രിക്കും അറിയില്ലെന്നാണ് വിവരം. എന്നാല്‍ മാണിക്കെതിരായ ടീമിലുള്ള എസ് പി സുകേശന് എല്ലാ വിവരങ്ങളും അറിയാം.
മാണിക്കെതിരെ നിര്‍ണായക തെളിവുകളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പരിശോധനാഫലം പുറത്തു വിട്ട് മന്ത്രിയെ അപമാനിച്ചതെന്നും കേള്‍ക്കുന്നു. അതിനിടെ അമ്പിളിയുടെ മൊഴിയും പരിശോധനാഫലവും വിശ്വാസ്യത വര്‍ദ്ധിപ്പിച്ചെന്ന ആന്റണി രാജുവിന്റെ പ്രസ്താവന എന്തിനു വേണ്ടിയുള്ള പുറപ്പാടാണെന്നും കേരളം സംശയിക്കുന്നു. ചീഫ് വിപ്പ് സ്ഥാനം ജോസഫില്‍ നല്‍കാത്തതിലുള്ള ഈര്‍ഷ്യയാണെന്നും കേള്‍ക്കുന്നു.
ജോസഫ് എം പുതുശേരിയാകട്ടെ ഫലം ചോര്‍ന്നതില്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടു. ഫലം ചോര്‍ന്നയുടന്‍ വിജിലന്‍സിലെ ചില ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയെന്നും വിവരമുണ്ട്. ഏതായാലും സംഭവം ഗൗരവമായെടുത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി.
ഏതായാലും കുട്ടിച്ചാത്തന്‍ മിടുക്കനാണ്. കാരണം രേഖ കോടതിയിലെത്തിയെന്ന് ഉറപ്പാക്കിയശേഷമാണ് ചോര്‍ത്തല്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha