സിദ്ധിഖിലൂടെ അരിഞ്ഞത് ചാണ്ടിയുടെ മലബാര്‍ ചിറക്

കെ പി സിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുക വഴി ഗ്രൂപ്പുകാര്‍ അരിഞ്ഞത് മലബാറിലുള്ള ഉമ്മന്‍ചാണ്ടിയുടെ ചിറക്. ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നിട്ടും യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും കോണ്‍ഗ്രസുകാരും രാജി വയ്ക്കാതിരുന്നപ്പോള്‍ സിദ്ദിഖിന്റെ കൈയ്യില്‍ നിന്നും രാജി എഴുതി വാങ്ങി വിഎം സുധീരന്‍ അദ്ദേഹത്തിന്റെ റോള്‍ സഫലമാക്കി. ബാര്‍ ഉടമകളില്‍ നിന്നും പണം നേരിട്ട് വാങ്ങിയെന്ന ആരോപണം നേരിടുന്ന ബാബു മന്ത്രിയായിരുക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം.
മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനു സംഭവിച്ചതു തന്നെയാണ് സിദ്ദിഖിനും വന്നത്. ഗണേഷന്‍ പുറത്തായതും കുടുംബപ്രശ്‌നങ്ങളിലാണ്. പുറത്തായ ഗണേശന് പിന്നീട് തിരിച്ചെത്താനായില്ല. പ്രശ്‌നം വഷളാക്കിയതും ഗണേശന്‍ തന്നെ. ഇവിടെയും പ്രശ്‌നങ്ങള്‍ വഷളാക്കിയത് സിദ്ദിഖ് തന്നെയാണ്. സിദ്ദിഖിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് അദ്ദേഹത്തിനു വിനയായി തീര്‍ന്നത്.
ഉമ്മന്‍ചാണ്ടിയും സിദ്ദിഖും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എം പി ആന്റോ ആന്റണിയെ പോലെ ചാണ്ടി വളര്‍ത്തി കൊണ്ടു വരാന്‍ ശ്രമിക്കുന്നയാളാണ് സിദ്ദിഖ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ലോകസഭയിലേക്കോ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും നിയമസഭയിലേക്കോ സിദ്ദിഖിനെ മത്സരിപ്പിക്കാനായിരുന്നു മുഖ്യന്റെ ആലോചന. എന്നാല്‍ എല്ലാം ക്ഷണനേരം കൊണ്ട് അസ്തമിച്ചു.
സിദ്ദിഖിന്റെ ആദ്യ ഭാര്യ നസീമയെ രംഗത്തെത്തിച്ച് വിവാദമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. ഇസ്ലാം മത വിശ്വാസികള്‍ക്കാകട്ടെ മൊഴി ചൊല്ലലും പുനര്‍ വിവാഹവും ബഹു ഭാര്യാത്വവുമൊന്നും പ്രശ്‌നമല്ല. എന്നാലും ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ജനം എന്തു കരുതും. സ്ത്രീപീഡനം നടത്തുന്നവരെയൊക്കെ അംഗീകരിക്കാന്‍ തക്ക വിശാല മനസ്സൊന്നും മലയാളികള്‍ക്കില്ല.
അതേസമയം സിദ്ദിഖിനെതിരെ തിരിഞ്ഞവര്‍ക്ക് ഗ്രൂപ്പ് ഭേദമില്ല. അസൂയക്കാരെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ അണിനിരന്നു. എം ഐ ഷാനവാസും കെപിസിസി അംഗം ജയന്തും കൈകോര്‍ത്തതിലുള്ള വൈരുദ്ധ്യവും കൗതുകമുണര്‍ത്തുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha