മജീദ് പറഞ്ഞത് പച്ചക്കള്ളം

മുസ്‌ളീം ലീഗ് എല്‍ ഡി എഫ്-ലെ ഒരു പ്രമുഖകക്ഷിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ലീഗിന്റെ ഉന്നത നേതൃത്വവുമായി അടുപ്പമുള്ളവര്‍ സൂചന നല്‍കി. യഥാര്‍ത്ഥത്തില്‍ ലീഗാണ് സി പി എം-ഉം ആയി രഹസ്യചര്‍ച്ച നടത്തിവരുന്നത്. പ്രമുഖനായ ലീഗ് മന്ത്രിയും സി പി എം-ന്റെ തലശ്ശേരിയില്‍ നിന്നുള്ള ഉന്നതനേതാവുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ചാണ് ഇ.പി.ജയരാജന്‍ ലീഗ് ഇടതുമുന്നണിയിലേക്കുവരണമെന്നു പറഞ്ഞത്. ഇ.പി.യുടെ പ്രസ്താവനയെ പ്രതിരോധിക്കാനും തങ്ങള്‍ എന്നും യു.ഡി.എഫിന് ഒപ്പമാണെന്ന് ഉറപ്പിക്കാനും വേണ്ടിയാണ് കെ.പി.എ.മജീദ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
യഥാര്‍ത്ഥത്തില്‍ നാടകീയ സംഭവവികാസങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ലീഗിനേയും മാണിയേയും ഇടതുപാളയത്തിലെത്തിക്കണമെന്നത് പിണറായിയുടെ ആശയമാണ്. ഇസ്‌ളാം - ക്രൈസ്തവകേന്ദ്രീകരണം യു.ഡി.എഫില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്.
സി.പി.എമ്മുമായി നടക്കുന്ന ലീഗ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കെ.പി.എ. മജീദിനറിയാം. എന്നാല്‍ പിറക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതിയതുകാരണമാണ് മജീദ് ഇടതിനെതിരെ പ്രതികരിച്ചത്. അതേസമയം സി.പി.ഐ-ക്ക് യു.ഡി.എഫില്‍ ഒരു കണ്ണുണ്ടെന്ന കാര്യം സത്യമാണ്. എന്നാല്‍ മുങ്ങുന്ന കപ്പലിലേക്ക് തങ്ങളില്ലെന്നാണ് സി.പി.ഐ. പറയുന്നത്.
അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെടും. അരുവിക്കര യു.ഡി.എഫ്. സര്‍ക്കാരിന്റെ വാട്ടര്‍ലൂ ആണ്. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അരുവിക്കര തീരുമാനിക്കും. രമേശ് ചെന്നിത്തലയുടെ ഭാവിയും അതോടെ തീരുമാനിക്കപ്പെടും. ലീഗും മാണിയും എന്തു തീരുമാനിക്കുമെന്ന് അപ്പോഴറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha