പ്രതിച്ഛായ നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്

ഏറ്റവും സീനിയറായ യുഡിഎഫ് മന്ത്രിയെ വിജിലന്‍സിന്റെ വിളയാട്ടത്തിനും പരസ്യവിചാരണയ്ക്കും എറിഞ്ഞു കൊടുത്ത കഴിവില്ലായ്മയുടെ പര്യായമായി മാറി ആഭ്യന്തരവകുപ്പ്. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് അന്വേഷത്തിന് അജണ്ട നിശ്ചയിക്കുന്ന എസ് പി സുകേശന്‍ തന്റെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനെ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുള്ളൂവെന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയുന്നു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് നുണപരിശോധന. കേരള ചരിത്രത്തിലെ ആദ്യത്തേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വ്വവുമായ സംഭവമാണ് ഒരഴിമതി ആരോപണക്കേസിലെ സാക്ഷിയെ നുണപരിശോധന നടത്തുക എന്നത്. പ്രതിയെ നുണപരിശോധന നടത്തുന്നതുപോലും സാധുവല്ല എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. നുണപരിശോധന നടത്തണമെങ്കില്‍ ആരോപണത്തിന് സാധുവായ ചില തെളിവുകള്‍ അനേ്വഷണോദ്യോഗസ്ഥര്‍ കണ്ടെത്തുകയും ആ കണ്ടെത്തലുകള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ നിഷേധിക്കുകയും ചെയ്താല്‍ മാത്രമേ നുണപരിശോധനയ്ക്കര്‍ത്ഥമുള്ളു. ഇത് എന്തിനുവേണ്ടി വിജിലന്‍സ് ചെയ്തു? കോടതിയില്‍ ഹാജരാക്കിയാല്‍ ഒരു വിലയുമില്ല. ഈ നുണപരിശോധന ഇന്‍വെസ്റ്റിഗേഷനെ സഹായിക്കാനുള്ളതാണ്.
അങ്ങനെ ഇന്‍വെസ്റ്റിഗേഷനെ സഹായിക്കാനാണെങ്കില്‍ കേസിന്റെ അവസാനഘട്ടത്തിലല്ല ഈ പരിശോധന നടത്തേണ്ടത്. അപ്പോള്‍ ഇതിന്റെ ലക്ഷ്യം കേസിനെ സഹായിക്കുകയല്ല മറിച്ച് സമൂഹമധ്യത്തില്‍ കുറച്ച് ഊഹാപോഹങ്ങള്‍ പടര്‍ത്തി കേരളാ കോണ്‍ഗ്രസ് നേതാവിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ഇനി ഉദ്ദേശശുദ്ധിയെ സംശയിക്കണം. സാക്ഷിയുടെ മനസ്സറിയുക ആണ് ലക്ഷ്യമെങ്കില്‍ ചോദ്യങ്ങള്‍ ഊഹിക്കാവുന്നതാവരുത്. ഉത്തരങ്ങള്‍ ഒരേ രീതിയില്‍ ഉള്ളതാവരുത്. ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുന്നത് ശരി എന്നാണ്. ഇവിടെ അനേ്വഷണോദേ്യാഗസ്ഥരുടെ താല്പര്യം സംരക്ഷിക്കുവാനാണെങ്കില്‍ സാക്ഷിയോട് എല്ലാ ചോദ്യത്തിനും ശരി എന്നുമാത്രം പറഞ്ഞാല്‍ മതിയെന്ന് മുന്‍കൂട്ടി നിര്‍ദ്ദേശിക്കാം. പരിശീലനം നേടി എത്തുന്ന ആര്‍ക്കും നുണപരിശോധനയെ അതിജീവിക്കാം എന്നത് പകല്‍പോലെ വ്യക്തമാണ്.
15 ചോദ്യങ്ങളില്‍ പന്ത്രണ്ടാമത്തേത് \'ക്ലിഫ്ഹൗസില്‍ വച്ചാണോ പണമടങ്ങിയ കാരിബാഗ് കൈമാറിയത്\' എന്നാണ്. ഉത്തരം അതെ എന്നും. ഈ നുണപരിശോധന ശുദ്ധ അസംബന്ധമാണെന്ന് ഇതോടെ തെളിയുന്നു. ക്ലിഫ് ഹൗസില്‍ നിന്ന് 300 മീറ്ററകലെയാണ് മന്ത്രി കെ.എം. മാണിയുടെ ഔദേ്യാഗിക വസതിയായ \'പ്രശാന്ത്\'. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ചോദ്യങ്ങള്‍തന്നെ ഇതു ശുദ്ധ തട്ടിപ്പാണെന്ന് വെളിവാക്കുന്നു. ഇതു മനപൂര്‍വ്വം അപമാനിക്കലാണ്. നുണപരിശോധന എന്ന പ്രഹസനത്തിലെ 9, 10 ചോദ്യങ്ങള്‍ക്ക് അവ്യക്തതയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട് \'\'ശ്രീവത്സന്റെ വീട്ടില്‍ പോയി പണമടങ്ങിയ കവര്‍ നല്‍കിയോ അതേ കവര്‍ തന്നെയാണോ തിരികെ വാങ്ങിക്കൊണ്ടു വന്നത്\'\' എന്നാണ് ചോദ്യം.
ഇതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ അമ്പിളി പറഞ്ഞത് ശ്രീവത്സന്റെ വീട്ടില്‍ പോയകാര്യം പറയേണ്ടെന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞിരുന്നു എന്നാണ് അപ്പോള്‍ ചോദ്യങ്ങളെക്കുറിച്ച് മുന്‍ധാരണയുണ്ടായിരുന്നു എന്നു വ്യക്തം. ഇതില്‍ നിന്ന് അമ്പിളി ഇന്ററസ്റ്റഡ് സാക്ഷി മാത്രമല്ല പരിശീലന സാക്ഷി കൂടിയാണെന്ന് തെളിയുന്നു.
ബിജു രമേശിന്റെ അച്ചാരം പറ്റുന്ന ചില ഉദേ്യാഗസ്ഥരും യു.ഡി.എഫിന്റെ ശത്രുക്കളും ചേര്‍ന്ന് വ്യാജതെളിവുകള്‍ പ്രചരിപ്പിച്ച് കേസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരളകോണ്‍ഗ്രസ് ആരോപിക്കുന്നു. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, ഔദേ്യാഗിക രേഖ ചോര്‍ത്തിനല്‍കല്‍ എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവിടെ നടക്കുന്നത്. നുണപരിശോധനാഫലം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ചുള്ള ക്രൈംബാഞ്ച് അനേ്വഷണം വേഗത്തിലാക്കണം. ഇതുമായി സംശയിക്കുന്ന വിജിലന്‍സ് ഉദേ്യാഗസ്ഥന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി, ബിജുരമേശിന്റെ ആശ്രിതനും വര്‍ഷങ്ങളായി വിശ്വസ്തനും, ഗുണ്ടാ നേതാവുമാണ്. മൂന്നുപ്രാവശ്യമാണ് അമ്പിളിയുടെ മൊഴി വിജിലന്‍സ് എടുത്തത്. അനേ്വഷണ ഉദേ്യാഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കഥയ്ക്കനുസരിക്കുന്ന രീതിയില്‍ മൊഴി മാറ്റിപ്പറയിപ്പിക്കുവാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്.
മറ്റൊരു തെളിവായി പറയുന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷനാണ്. ബാറുടമകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കെ.എം. മാണിയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു എന്ന വസ്തുത ആരും നിഷേധിച്ചിട്ടില്ല.
ബാറുടമകള്‍ ലീഗല്‍ ആവശ്യങ്ങള്‍ക്കായി പണം പിരിച്ചു എന്നത് ആരംഭം മുതല്‍ അവര്‍ പറയുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം വരുന്ന തരത്തില്‍ പ്രചരിപ്പിച്ച് കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്ത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടണമെന്ന് പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ തീരുമാനമായതാണറിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha