തണ്ടര്‍ ബോള്‍ട്ടിനെ പൊളിച്ചെടുക്കാന്‍ സര്‍ക്കാര്‍, ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് തീരുമാനം

മാവോയിസ്റ്റുകളെ തുരത്താന്‍ രൂപീകരിച്ച തണ്ടര്‍ ബോള്‍ട്ടിനെ പൊളിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാവോയിസ്റ്റ് വിദഗ്ദ്ധ പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് വിദഗ്ദ്ധ സേനയെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതിയ്‌ക്കൊപ്പം രാഷ്ട്രീയക്കാരും മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ മലഭാര്‍ മേഖലയിലെ ഓപ്പറേഷനാണ് ആദ്യം അവസാനിപ്പിക്കുന്നത്.
ഹൈക്കോടതി പമാര്‍ശത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടങ്കിലും തണ്ടര്‍ ബോള്‍ട്ട് പോലുള്ള ദൗത്യസേനകള്‍ ഇനി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മാവോയിസ്റ്റ് അക്രമകേസുകള്‍ അടുത്തിടെ പിടിയിലായ മുരളി കണ്ണമ്പിള്ളിയിലും രൂപേഷിലും ഒതുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇവരെ കൂടാതെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം മുരളിയ്ക്കും രൂപേഷിനുമെതിരെയുള്ള കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. തെളിവ് കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ കേസിന്റെ വിധി തീരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മാവോയിസ്റ്റ് വേട്ടയുടെ പേര് പറഞ്ഞ് ആദിവാസികളെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്ന ആരോപണവും ശക്തമാണ്. സ്വഛന്ദമായിരുന്ന കേരളത്തിന്റെ വനാന്തരങ്ങളില്‍ അനൈക്യം വിതയ്ക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുന്നു എന്നും ആരോപണമുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളിലാണ് മാവോയിസ്റ്റ് വേട്ട ശക്തമായി നടക്കുന്നത്. മാസങ്ങളായി മാവോയിസ്റ്റ് വേട്ട തുടരുന്നുണ്ടെങ്കിലും ഒരു മാവോയിസ്റ്റ്നെ പോലും കേരള പോലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത്തരം വ്യഥാവ്യായാമങ്ങള്‍ കൊണ്ട് ഫലമില്ലെന്ന നിലപാട് തന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ആദ്യപടിയായാണ് തണ്ടര്‍ ബോള്‍ട്ടിന്റെ കട്ടയും പടവും മടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha