തിങ്കളാഴ്ച സ്‌കൂള്‍ തുറക്കും; കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ...എല്ലാം

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ മയക്കുമരുന്നുവ്യാപാരം സ്‌കൂള്‍ ക്യാംപസുകളിലേക്ക് വ്യാപിപ്പിക്കാന്‍ മയക്കുമരുന്നുവില്‍പനക്കാര്‍ തയ്യാറെടുക്കുന്നു. ഗോവയില്‍ നിന്നും തുച്ഛമായ വിലക്കുവാങ്ങുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സംഘങ്ങള്‍ കാലങ്ങളായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഡിജെ പാര്‍ട്ടികള്‍ പോലീസ് നിരിക്ഷണത്തിലായതോടെ സഹപാഠികളെ ഉപയോഗിച്ച് മയക്കുമരുന്നുവില്പന സ്‌കൂളുകളില്‍ പൊടിപൊടിക്കാനാണ് ശ്രമം.
നഗരങ്ങളിലെ ചെറുതും വലുതുമായ സ്‌കൂളുകള്‍ സംശയത്തിന്റെ നിഴലിലാണ്. ഓരോ സ്‌കൂളിലും മയക്കുമരുന്ന്്് വില്‍പ്പനക്കാര്‍ക്ക്്് ഏജന്റുമാരുണ്ട്. അവരാണ് വില്‍പ്പനക്കു പിന്നില്‍ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ ഏര്‍പ്പാടാക്കുന്നത്. നല്ല കുടുംബാന്തരീക്ഷത്തിലല്ലാതെ വളരുന്ന കുട്ടികളാണ് ഇത്തരക്കാരുടെ വലയില്‍ പെട്ടെന്ന് അകപ്പെടാറുള്ളത്. പണത്തോട് അമിത താല്‍പര്യം പ്രകടിപ്പിക്കുന്ന കുട്ടികളും കാരിയര്‍മാരാകാന്‍ എളുപ്പമാണ്. ഇവര്‍ സഹപാഠികള്‍ വഴി മയക്കുമരുന്ന് വിറ്റഴിക്കും.
കേരളത്തില്‍ മദ്യലഭ്യത കുറഞ്ഞതോടെ മയക്കുമരുന്നുകച്ചവടം വര്‍ധിച്ചിരിക്കുകയാണ്. പ്രായഭേദമെന്യേ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു.
മദ്യം വാങ്ങണമെങ്കില്‍ പരസ്യമായി പോണം. എന്നാല്‍ മയക്കുമരുന്ന് രഹസ്യമായി കിട്ടും.
സ്‌കൂള്‍ പരിസരത്തെ കടകളിലും മറ്റ് ചില്ലറ വ്യാപാരികളിലൂടെയും മയക്കുമരുന്ന് കിട്ടുന്നുണ്ടെന്നാണ് വിവരം. ചില ഓട്ടോറിക്ഷാഡ്രൈവര്‍മാരും മയക്കുമരുന്നിന്റെ കാരിയര്‍മാരാണത്രേ. നല്ല വീട്ടിലെ കുട്ടികളും ഇത്തരത്തില്‍ വഴിതെറ്റുന്നുണ്ട്.
സ്‌കൂള്‍ബസുകളില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതാണ് ഉത്തമം. കെ.എസ്.ആര്‍.ടി.സി. - സ്വകാര്യബസുകളില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ അവര്‍ പലരുമായും ചങ്ങാത്തം കൂടാനിടയുണ്ട്. കുട്ടികളെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ സഹായകമായിരിക്കും.
ആണ്‍കുട്ടികള്‍ മയക്കുമരുന്നിലെന്നപോലെ പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനും ഇരയാക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ എവിടെയാണെന്ന്്് ആരും അന്വേഷിക്കുന്നുപോലുമില്ല.
ഓര്‍ക്കുക, ഇതു പഴയ കാലമല്ല. സ്‌കൂളിലേക്ക്്് പോകുന്ന നിങ്ങളുടെ പിഞ്ചോമനകളെ നിങ്ങള്‍ തന്നെ സംരക്ഷിക്കണം. അവര്‍ വഴി തെറ്റാതിരിക്കാന്‍... കാരണം അവര്‍ക്കു ചുറ്റും നിരവധി കഴുകന്‍ കണ്ണുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha