പൊന്‍ രാധാകൃഷ്ണന്‍ പണി തുടങ്ങി വിഴിഞ്ഞം സ്വാഹയാവുമോ?

വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും രംഗത്ത്. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ ഒരു ബിജെപികാരന്‍ പോലും ജയിക്കാന്‍ സാധ്യതയില്ലെന്നാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ വാദം. അതേസമയം തമിഴ്‌നാടിന്റെ എതിര്‍പ്പ് നേരിടാന്‍ ഒരു മുന്നൊരുക്കവും ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നില്ല. കോഴിക്കോട്ടുകാരനായ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് വിഴിഞ്ഞം തുറമുഖം നടപ്പാക്കുന്നതിനോട് താല്പര്യവുമില്ല.
വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ സാധ്യതയുള്ള അദാനി ഗ്രൂപ്പിന് 220 ഏക്കര്‍ ഭൂമി 40 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ നല്‍കാമെന്നാണ് കേരള സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ കുളച്ചല്‍ തുറമുഖം നടപ്പാക്കുകയാണെങ്കില്‍ തുറമുഖത്തിനു ചുറ്റുമുള്ള 2000 ഏക്കര്‍ സ്ഥലം 50 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ തരാമെന്നാണ് ജയലളിതയുടെ വാഗ്ദാനം.
ജയലളിത അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് കുളച്ചല്‍ തുറമുഖത്തിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. കുളച്ചലില്‍ നിന്നും 30 കിലോമീറ്റര്‍ അകലം മാത്രമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. വിഴിഞ്ഞം പോലെ പ്രകൃതിദത്ത തുറമുഖമാണ് കുളച്ചലും. തീര കടലില്‍ നിന്നും 24 മീറ്റര്‍ ആഴമുള്ളതിനാല്‍ കൂറ്റന്‍ തുറമുഖങ്ങള്‍ക്ക് അടുക്കാന്‍ കഴിയും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും ഒന്നരമണിക്കൂര്‍ ദൂരം മാത്രമാണ് കുളച്ചലിനുള്ളത്.
വിഴിഞ്ഞം അട്ടിമറിക്കാന്‍ സജീവമായ ശ്രമങ്ങളാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നടത്തുന്നത്. കേരളത്തിന്റെ അയല്‍ പട്ടണത്തില്‍ നിന്നും ലോക്‌സഭയിലേക്കെത്തിയ പൊന്‍ രാധാകൃഷ്ണനെ സംബന്ധിച്ചടത്തോളം കുളച്ചല്‍ തുറമുഖം നടപ്പാക്കുക എന്നത് ജീവന്‍ മരണ പോരാട്ടമാണ്. അദ്ദേഹം കേന്ദ്രമന്ത്രിയായതു തന്നെ കുളച്ചല്‍ തുറമുഖ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയാണ്.
പൊന്‍ രാധാകൃഷ്ണന്‍ വി.മുരളീധരനുമായി ചര്‍ച്ചനടത്തിയിരുന്നു. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ മുരളി തന്ത്രപരമായ മൗനം പാലിക്കാന്‍ തുടങ്ങിയത് അതിനുശേഷമാണ്. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പോലും വിഴിഞ്ഞത്തിനു വേണ്ടി രംഗത്തെത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha