സലിംരാജിനെ കുരുക്കിയത് ആര്? രമേശ് ചെന്നിത്തലയോ?

സലിംരാജിനെ സിബിഐ വലയില്‍ കുരുക്കിയത് ആരാണ്? കേരളം ഉറ്റു നോക്കുന്ന ചോദ്യത്തിന്റെ ഉത്തരം രമേശ് ചെന്നിത്തല. 170 പേരുടെ 45.5 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതി സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചത് രമേശ് ചെന്നിത്തലയാണ്. ഇതേ ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നെങ്കിലും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അത് നിരാകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെയാണ് ഫയല്‍ സിബിഐയ്ക്ക് കൈമാറിയത്.
രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാകാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചരടു വലിച്ചതിനു പിന്നില്‍ ഇത്തരം ഫയലുകളിലുണ്ടാകാന്‍ സാധ്യതയുള്ള എതിര്‍നിലപാട് കണക്കിലെടുത്തായിരുന്നു. രമേശ് ആഭ്യന്തര മന്ത്രിയായ ആദ്യ മാസങ്ങളിലാണ് കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ഇതിനെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരും ചില മന്ത്രിമാരും രംഗത്തെത്തിയെങ്കിലും രമേശ് ചെന്നിത്തല തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയുടെ ലക്ഷ്യം സലിം അല്ല ഉമ്മന്‍ചാണ്ടിയാണ്. സലിംരാജിന്റെ കുരുക്കില്‍ ഉമ്മന്‍ചാണ്ടി കുരുങ്ങുമെന്ന് രമേശിനറിയാം. സലിംരാജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സലിംരാജിനെ അനുകൂലിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. അദ്ദേഹം രമേശിനെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. സലിം രാജിനെതിരായ അന്വേഷണം റ്റി.ജെ സൂരജിലേക്ക് വ്യാപിച്ചാല്‍ താനും പ്രതിയാകുമെന്ന ഭയമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. എന്നാല്‍ അതും രമേശ് ചെവികൊണ്ടില്ല.
സലിംരാജിന്റെ ഉള്‍പ്പെടെയുള്ളവരുടെ അഴിമതികള്‍ പുറത്തു വന്നാല്‍ അവ ഉമ്മന്‍ചാണ്ടിക്ക് നേരെ വിരല്‍ ചൂണ്ടുമെന്ന് രമേശിനറിയാം. ചാണ്ടിയുടെ രക്തത്തിനായി ദാഹിക്കുന്ന രമേശ് ചെന്നിത്തല അതു വഴി അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയമാണ് രമേശിന്റെ മറ്റൊരു സ്വപ്നം. പി.സി ജോര്‍ജിനെ ഇതിനായി അദ്ദേഹം സ്വാധീനിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അരുവിക്കര തോറ്റാല്‍ ഉമ്മന്‍ചാണ്ടിയുടെ ഇമേജ് തകരും. അതുവഴി തനിക്ക് ഉയര്‍ന്നു വരാമെന്ന് രമേശ് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha