മാണി അതിജീവനത്തിലേക്ക്; ഇത്തരം കറുത്ത പൊട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

ഒടുവില്‍ സത്യം ജയിക്കുന്നു. പൂര്‍ണമായും ജയിച്ചെന്ന് പറയാനാവില്ലെങ്കിലും ഭാഗികമായെങ്കിലും ജയിച്ചു. കെ.എം മാണി കോഴക്കേസ് അതിജീവിക്കുന്നു. തല്പര കക്ഷികള്‍ മെനഞ്ഞെടുച്ച ബോംബായിരുന്നു ബാര്‍ക്കോഴ ആരോപണമെന്ന് എല്ലാവര്‍ക്കുമറിയാം. കെഎം മാണി കോട്ടയം ദേശാഭിമാനിയുടെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചതോടെയാണ് ബോംബ് പൊട്ടിയത്. മുഖ്യമന്ത്രിയേയും കോട്ടയത്തുകാരായ തിരുവഞ്ചൂരിനെയും കെസി ജോസഫിനേയും വിളിക്കാതെയാണ് കോട്ടയം നഗരത്തിലെ എംഎല്‍എയല്ലാത്ത കെഎം മാണിയെ ക്ഷണിച്ചത്. പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ഇത് സിപിഎം കുടുക്കാനായിരുന്നുവെന്ന് മാണി മനസിലാക്കിയതുമില്ല.
കെഎം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് കോടിയേരി ആവര്‍ത്തിച്ചത് തന്നെ കുടുക്കാന്‍ വേണ്ടിയാണെന്ന് മാണി മനസിലാക്കിയില്ല.
മലയാളമനോരമ ദിനപത്രം വരെ സമയത്ത് മാണിയെ കുത്തി. കോഴക്കേസില്‍ വേണ്ടത്ര തെളിവില്ലെന്നായിരുന്നു മനോരമയുടെ കണ്ടെത്തല്‍. വേണ്ടത്ര എന്ന വാക്കിന് മറ്റ് അര്‍ത്ഥമൊന്നുമില്ലെങ്കില്‍ കുഴപ്പമില്ല.
ഏതായാലും പിണറായിയെയും കരുണാകരനെയും തകര്‍ത്ത അതേ ഫോര്‍മുല തന്നെയാണ് മാണിയുടെ കാര്യത്തിലും സ്വീകരിച്ചത്. ലാവ്‌ലിനില്‍ പിണറായി അഴിമതിക്കാരനല്ലെന്ന് സിബിഐ പറഞ്ഞെങ്കിലും പിണറായിക്ക് മേല്‍ പതിഞ്ഞ കളങ്കം മാറാറായിട്ടില്ല. കരുണാകരനെ ചാരക്കേസില്‍ കുടുക്കി. പിന്നീട് രക്ഷപ്പെട്ടു. മരിച്ചിട്ടും കരുണാകരന്‍ അഴിമതിക്കാരനായി തുടരുന്നു.
കാലത്തിനു മുമ്പിലെ കറുത്ത പൊട്ടുകളാണ് ഇത്തരം സംഭവങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha