സലിംരാജ് കഴിഞ്ഞു; ഇനി സൂരജ്

സലിംരാജ് സിബിഐ പിടിയിലായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ഉപയോഗിച്ചാണ് കളമശ്ശേരി- കടകംപള്ളി ഭൂമി തട്ടിപ്പുകള്‍ സലിംരാജ് നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. റവന്യൂ കമ്മീഷണറായിരുന്ന റ്റി. ഒ സൂരജിന്റെ പിന്തുണയും സലിംരാജിനുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണ വിധേയനായ ടൈറ്റാനിയം കേസിലെ മുഖ്യ ഇടനിലക്കാരന്‍ കടകംപള്ളി ഭൂമി ഇടപാടിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ മനസിലാക്കി. അപ്പോള്‍ ടൈറ്റാനിയം മലിനീകരണ പ്ലാന്റ് സ്ഥാപിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമാണെന്ന് വ്യക്തമാകുന്നു.
സലിംരാജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെയാണ് നേരത്തെ മുഖ്യമന്ത്രിയുടെ പിഎ മാരായിരുന്ന ടെനിജോപ്പനും ജിക്കുവിനെമെതിരെ ഉയര്‍ന്നത്. ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ചുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ സ്വാധീനം അദ്ദേഹം അറിയാതെ ഉപയോഗിക്കാന്‍ ചെറുകിട ഉദ്യോഗസ്ഥര്‍ക്ക് കഴിയുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. അപ്പോള്‍ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ കരങ്ങളുണ്ടോ? അതോ അഴിമതി കണ്ടപ്പോള്‍ മുഖ്യമന്ത്രി കണ്ണടച്ചുകൊടുത്തതാണോ? അങ്ങനെയാണെങ്കില്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതും കുറ്റകരമല്ലേ?
സിബിഐ ഇത്തരം കാതലായ ചോദ്യങ്ങള്‍ക്കാണ് മറുപടി കണ്ടെത്താന്‍ ശ്രമിക്കുന്നത്. ജിക്കുവിനെയും ജോപ്പനെയും പോലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമ്പതോളം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെയൊന്നും ഉയരാത്ത ആരോപണം എങ്ങനെ ഇവര്‍ക്കെതിരെ മാത്രം ഉയര്‍ന്നു? ഇവിടെയാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാവുന്നത്.
ടൈറ്റാനിയം മലിനീകരണ പ്ലാന്റ് ഉമ്മന്‍ചാണ്ടിയുടെ താത്പര്യപ്രകാരം സ്ഥാപിച്ചതാണെന്നതാണ് വിവരം. അങ്ങനെയാണെങ്കില്‍ അതിലെ മുഖ്യപ്രതിക്ക് സലിം രാജുമായി എന്താണു ബന്ധം? സലിംരാജ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നല്ലോ . എല്ലാ അഴിമതികളും നടത്തിയത് നടത്തിയത് ഉദ്യോഗസ്ഥരാണെന്ന് കരുതാന്‍ എല്ലാവരും അത്ര മണ്ടന്‍മാരാണോ? ഇതേ ചോദ്യത്തിന്റെ വ്യാപ്തിയാണ് സിബിഐ അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha