മാണിക്കെതിരെ തെളിവുണ്ടാക്കാന്‍ എസ് പി സുകേശന്‍ ശ്രമിച്ചതായി സൂചന

മന്ത്രി കെ എം മാണിയെ ബാര്‍ക്കോഴ കേസില്‍ പ്രതിയാക്കാന്‍ കേസ് അന്വേഷിച്ച് എസ് പി ആര്‍ സുകേശന്‍ അനാവശ്യ വ്യഗ്രത കാണിച്ചതായി റിപ്പോര്‍ട്ട്. വിജിലന്‍സ് അഡ്‌വൈസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് സൂചനയുള്ളത്. ഇപ്പോഴത്തെ വിജിലന്‍സ് അഡ് വൈസര്‍ സി സി അഗസ്റ്റിനെ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിയമിതനായ ഉദ്യോഗസ്ഥനാണ്.
വിജിലന്‍സ് അഡൈ്വസറെ തന്നെ ഉപദേശം ഏല്‍പ്പിക്കണമെന്ന് സുകേശന്‍ ശഠിച്ചതിനു പിന്നിലും ഉപദേശം മാണിക്കെതിരായി തീരുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ കക്ഷി രാഷ്ട്രീയം നോക്കാതെ അഗസ്റ്റിന്‍ സത്യസന്ധമായി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അഗസ്റ്റിന്‍ നിയമമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനാണെന്ന് പ്രചരണം അഴിച്ചു വിട്ടതും മാണിക്കെതിരെ നീങ്ങുന്ന ഇടതുബുദ്ധി കേന്ദ്രങ്ങളാണെന്നാണ് സൂചന. സിസി അഗസ്റ്റിന്‍ ആഭ്യന്തര മന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് ജഡ്ജിയോടാണ് അഗസ്റ്റിന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
മാണിക്കെതിരെ കുറ്റപത്രം നല്‍കാനുള്ള എല്ലാ തെളിവുകളും ഉണ്ടെന്നാണ് സുകേശന്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ല. മാണിക്ക് കോഴ നല്‍കിയില്ലെങ്കില്‍ പണം എവിടെ നിന്നു കിട്ടി എന്നു പോലും വിജിലന്‍സ് അന്വേഷിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.
സുകേശന്റെ പേരെടുത്തു പറഞ്ഞ് പരാമര്‍ശിച്ചില്ലെങ്കിലും വിജിലന്‍സിലെ ചില ഉദ്യോഗസ്ഥരെ സിസി അഗസ്റ്റിന്‍ പഴി ചാരുന്നുണ്ട്. ഇത്തരം തന്ത്രപ്രധാനമായ കേസുകള്ഡ അന്വേഷിക്കേണ്ട തരത്തിലല്ല അന്വേഷിച്ചതെന്നാണ് നിയമോപദേശം . അതേസമയം മാണിക്കെതിരെ റിപ്പോര്‍ട്ട് വേണമെന്ന സുകേശന്റെ പിടിവാശിക്ക് പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടോ എന്ന് വ്യക്തമല്ല.
കെ എം മാണിക്കെതിരെ നടന്നതു പോലെ ഇത്രയധികം വ്യാപകവും വിപുലവുമായ ഒരന്വേഷണം അടുത്ത കാലത്തെങ്ങും നടന്നിട്ടില്ല. മല എലിയെ പ്രസവിച്ചു എന്ന മട്ടിലാണ് നിയമോപദേശം വന്നിരിക്കുന്നത്. എന്നിട്ടും മാണിയെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ഒരു ഉദ്യോഗസ്ഥന്‍ എന്തിനു ശ്രമിക്കുന്നു എന്നാണ് കൗതുകകരമായ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha