സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാരിനെതിരെ; നമ്മുടെ സര്‍ക്കാര്‍ കൊള്ളാം!

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബിസിനസുകാരനായ നിസാം മര്‍ദ്ദിച്ച് കൊന്ന കേസില്‍ ആഭ്യന്തര വകുപ്പ് സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച പ്രമുഖ മാര്‍ക്‌സിസ്റ്റ് നിയമപണ്ഡിതന്‍ സിപി ഉദയഭാനു സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത്. ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഉപദേശകന്‍ നല്‍കിയ നിയമോപദേശത്തിന് ഒരു വിലയും ഇല്ലെന്നാണ് സി.പി.ഉദയഭാനു ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ പ്രതികരണം.
കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ തന്റെ നടപടികള്‍ ശരിയാണോ എന്നു പരിശോധിക്കുന്നതിനു മാത്രമാണ് നിയമോപദേശം സ്വീകരിക്കുന്നത്. അതിനപ്പുറം നിയമോപദേശത്തിന് ഒരു വിലയുമില്ലെന്നാണ് സിപി ഉദയഭാനു പറഞ്ഞത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്്് ഉദയഭാനുവിനെ നിസാം കേസില്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ഉദയഭാനുവിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധനുമാണ്. വി.എസ് അച്യുതാനന്ദനുമായി അദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തുന്നു. വിഎസ് ,സുനില്‍ കുമാര്‍ എം എല്‍എ യുടെ നിര്‍ദ്ദേശാനുസരണമാണ് ഉദയഭാനുവിനെ നിസാം കേസില്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
ബാര്‍ക്കോഴ കേസില്‍ കേരള ഹൈക്കോടതിയിലും ലോകായുക്തയിലും ബിജു രമേശിനുവേണ്ടി ഹാജരായത് സിപി ഉദയഭാനുവാണ്. ഉദയഭാനുവിനൊപ്പം ശിവന്‍ മഠത്തിലും നിയമോപദേശത്തിനെതിരെ രംഗത്തെത്തി.
ബാര്‍ക്കോഴ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ പ്രസ്തുത കേസിലും അച്യുതാനന്ദനുവേണ്ടി ഹാജരാകുന്നത് ഉദയഭാനുയായിരിക്കുമെന്നാണ് സൂചന. സര്‍ക്കാരിലെ ഒരു സീനിയര്‍ മന്ത്രിക്കെതിരെ പരസ്യമായി നിലപാടെടുക്കുന്ന ഒരഭിഭാഷകനെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും കേരളം! നല്ല സര്‍ക്കാര്‍ !
നിയമോപദേശത്തിന് ഒരു വിലയുമില്ലെന്ന് പറയാന്‍ രാജന്‍കേസ്, വര്‍ഗീസ് വധക്കേസ്, പോളക്കുളം കേസ് തുടങ്ങിയ ഉദാഹരണങ്ങളും ഉദയഭാനു ലേഖകന് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഏതായാലും നമ്മുടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സമ്മതിക്കണം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha