കണ്ണൂരില്‍ പട്ടാളത്തെ ഇറക്കാന്‍ ബിജെപി

കണ്ണൂരില്‍ പട്ടാളത്തെ ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കണ്ണൂരില്‍ സിപിഎം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയം അമര്‍ച്ച ചെയ്യാന്‍ അടിയന്തിര നടപടികള്‍ വേണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിന്‍മേലാണ് നടപടി. കണ്ണൂര്‍ ജില്ലയില്‍ നിറയുന്ന അശാന്തി പരിഹരിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും അത് നടപ്പായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന് സിപിഎം നേതൃത്വത്തോടുള്ള മൃദു സമീപനമായിരുന്നു കാരണം.
കണ്ണൂരിലെ ബോംബ് നിര്‍മ്മാണ മേഖലകളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വിശ്വസിക്കണമെന്ന ആവശ്യത്തിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ എസ് ജി കമാന്റോകള്‍ മതിയോ എന്ന സംശയം ബാക്കിയാവുന്നു. ഈ പശ്ചാത്തലത്തിലാണ് ചില സ്ഥലങ്ങളിലെങ്കിലും പട്ടാളത്തെ ഇറക്കാന്‍ ആലോചിക്കുന്നത്.
എന്‍ എസ് ജിയുടെ വരവ് തടയാന്‍ സിപിഎം സംസ്ഥാന നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ സ്വാധീനിച്ചിട്ടുണ്ട്. സിപിഎമ്മിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളെയും ഇക്കാര്യത്തില്‍ ഇടപെടുവിച്ചിട്ടുണ്ട്.
എന്നാല്‍ റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസ് പോലെ ബോംബ് ഉണ്ടാക്കിയവരെ സിപിഎം തള്ളി പറഞ്ഞു. ബോംബ് ഉണ്ടാക്കിയവര്‍ക്ക് തങ്ങളുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതിനിടെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബോംബേറ് നടന്നു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നു കരുതുന്നു.
കണ്ണൂരില്‍ സിപിഎം വിട്ട് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. ഇവര്‍ക്ക് ധൈര്യം പകരാന്‍ കൂടിയാണ് കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കാന്‍ ആലോചിക്കുന്നത്. പട്ടാളമാകുമ്പോള്‍ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലല്ലോ എന്നാണ് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യം. അതേ സമയം ചില ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര നീക്കം ഇഷ്ടപ്പെട്ടിട്ടില്ല. ബോംബില്ലെങ്കില്‍ എന്ത് കണ്ണൂര്‍ എന്നാണ് അവര്‍ ചോദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha