തൂപ്പ് ജോലിക്കും രക്ഷയില്ല, നാണം കെട്ട ഭരണം! കൊല്ലം നഗരസഭയുടെ തട്ടിപ്പ് പുറത്ത്! ജീവനക്കാരെ തിരുകികയറ്റി! ശബ്‌ദരേഖ പുറത്ത് ! തെളിവുകൾ മലയാളിവാർത്തയ്ക്ക്! മുഖ്യനെ പിഴുതെറിയാൻ ജനങ്ങൾ!

പിൻവാതിൽ നിയമനം ഇപ്പോൾ കേരളത്തിൽ അധികമാണ് എന്ന് പറഞ്ഞാൽ അത് തിരുത്താൻ ആകില്ല. കാരണം പുറത്ത് വരുന്ന റിപ്പോർട്ടുകൾ അത്തരത്തിലാണ്. പരവൂർ നഗരസഭയിലെ ശുചികരണ തൊഴിലാളികൾക്കിടയിൽ തൊഴിൽ തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മലയാളിവർത്തയ്ക്ക് നേരിട്ട് കിട്ടിയ റിപ്പോർട്ട് പ്രകാരം 2012 നു ശേഷം ശുചികരണ തൊഴിലാളികളെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നും എടുത്തിട്ടില്ല. പകരം വര്ഷങ്ങളായി ഈ പറയുന്ന സ്ഥാപനം പരിചയക്കാരെയും മറ്റും, ശുചീകരണ ജോലിക്കായി എടുക്കുന്നു എന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട കൊല്ലത്ത് പരവൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസറുമായി മലയാളിവർത്ത സംസാരിക്കുകയുണ്ടായി അതിൽ നിന്നും നഗരസഭയുടെ തട്ടിപ്പാണ് പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട കൊല്ലത്ത് പരവൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസർ മലയാളിവർത്തയോട് പ്രതികരിക്കുകയാണ്. വീഡിയോ കാണാം.
അതേസമയം മലയാളിവർത്തയ്ക്ക് പരാതിയുമായി ഒരാൾ രംഗത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. പരവൂർ നഗരസഭയിൽ ആരോഗ്യവിഭാഗം ശുചീകരണതൊഴിലാളികളുടെ സ്ഥിരം ഒഴിവ് നിലനിൽക്കവേ ഏഴ് തൊഴിലാളികളെ താൽക്കാലികമായി ആറ്മാസകാലകളവ് വീതംകാണിച്ച് വർഷങ്ങളായി തുടർച്ചയായി നഗരസഭാ കൗൺസിൽ അനധികൃതമായി നിയമിച്ച് വരികയാണ് എന്നാണ് പരാതി.
2000 ന് ശേഷം ശുചീകരണ തൊഴിലാളികളെ താൽക്കാലികമായിപോലുo നിയമിക്കാവൂ എന്ന ഗവൺമെൻ്റ് ഉത്തരവ് കാറ്റിൽ പറത്തിയാണ് നിലവിലെ നിയമനം എന്നാണ് പരാതിയിൽ പറയുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗവും വാർധക്യസഹജവും അല്ലാത്തതുമായ രോഗികളും ശുചീകരണതൊഴിലാളികൾക്ക് ഉണ്ടായിരിക്കേണ്ട മതിയായ ശാരീരിക ക്ഷമതയോ ഇല്ലാത്തവരാണ്.
പരവൂർ നഗരസഭയിൽ 2012 ൽ ആണ് ശുചീകരണ തൊഴിലാളികളെ എംപ്ലോയിമെൻ്റിൽ നിന്ന് എടുത്തത്. നിലവിൽ എംപ്ലോയി മെൻ്റിൽ നിന്ന് ആളിനെ എടുക്കണം എന്ന് ഇരിക്കെ, പുറത്ത് നിന്ന് വർഷങ്ങളായി ആളിനെ നിലനിർത്തി കൊണ്ട് പോകുന്നു. ഈ നടപടിയെ ശക്തമായി തടയണം എംപ്ലോയിമെൻ്റിൽ പേര് നൽകി ഒരു ജോലിയും ലഭിക്കാതെ നിൽക്കുന്ന ഒരു പാട് പേരിൽ ഒരാളാണ് താനുമെന്നും പരാതി നൽകിയ വ്യക്തി മലയാളിവർത്തയോട് പറയുന്നു.
https://www.facebook.com/Malayalivartha